കൊച്ചി: എറണാകുളം പുത്തൻവേലിക്കരയിൽ മോളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. ആസാം സ്വദേശി മുന്ന(28) ആണ് പിടിയിലായത്. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. കൊലപാതകം ബലാത്സംഗ ശ്രമത്തിനിടെയെന്നും പോലീസ് പറഞ്ഞു.
പുത്തൻവേലിക്കരയിൽ ഡേവിസിന്റെ ഭാര്യയായ മോളിയെ ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ മരണശേഷം മുപ്പതു വയസോളം പ്രായമുള്ള മാനസിക വെല്ലുവിളി നേരിടുന്ന മകനോടൊപ്പമാണ് ഇവർ താമസിച്ചുവന്നിരുന്നത്.
ഇന്ന് പുലർച്ചെ ഒരു മണിയോടെ വീടിനുള്ളിൽനിന്നും ശബ്ദംകേട്ടതായി നാട്ടുകാർ പറയുന്നുണ്ട്. എറണാകുളം റൂറൽ പോലീസ് മേധാവി എ.വി. ജോർജ് അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി.