മൂന്നാർ: ദാഹിച്ചുവലഞ്ഞ കാട്ടാന കലിപ്പുതീർത്തത് കാലിയായ വാട്ടർ ടാങ്ക് തകർത്ത്. മൂന്നാർ കെഡിഎച്ച്പി സൈലന്റ് വാലി എസ്റ്റേറ്റിലെ അസിസ്റ്റന്റ് എസ്റ്റേറ്റ് മാനേജരുടെ വീട്ടിലെ വാട്ടർ ടാങ്കാണ് കാട്ടാന തകർത്തത്. അടുക്കള ഭാഗത്തെത്തിയ കാട്ടാന നിലത്തിട്ട് ചവിട്ടിത്തകർത്തും കൊന്പുകൊണ്ട് കുത്തിക്കീറിയും ടാങ്ക് തകർത്തിട്ടും അരിശം തീരാഞ്ഞ് അവിടെയുണ്ടായിരുന്ന പൈപ്പും അടിച്ചുതകർത്തു.
വെള്ളമില്ലാതെ നിരാശയോടെ മടങ്ങുന്നതിനിടയിൽ വഴിയരികിൽ നിർത്തിയിട്ടിരുന്ന ബൈക്കും തകർത്തശേഷമാണ് ആന കാട്ടിലേക്കു മടങ്ങിയത്. പ്രളയത്തിനുശേഷം ഉൾക്കാടുകളിലെ വരൾച്ച രൂക്ഷമായതിനെതുടർന്ന് വന്യമൃഗങ്ങൾ ജനവാസമേഖലയിലേക്കിറങ്ങുന്നത് പതിവാകുകയാണ്