തിരുവനന്തപുരം: സംസ്ഥാനത്തെ 5024. 535 ഹെക്ടർ വനഭൂമി സ്വകാര്യ വ്യക്തികൾ ഉൾപ്പെടെയുള്ള കൈയേക്കാരുടെ കൈകളിലെന്ന് വനംവകുപ്പ്. സർക്കാരിന് സമർപ്പിച്ച 2021- 22 കാലയളവിലെ വാർഷിക ഭരണസമിതി റിപ്പോർട്ടിലാണ് കൈയേറ്റങ്ങളുടെ വിശദവിവരം പ്രതിപാദിച്ചിരിക്കുന്നത്.
സർക്കിൾ, ഡിവിഷൻ അടിസ്ഥാനത്തിലാണ് വനംവകുപ്പ് കയ്യേറ്റങ്ങൾ കണ്ടെത്തി റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ഏറ്റവും കൂടുതൽ കൈയേറ്റങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മൂന്നാർ ഡിവിഷനിലാണ്.
1099.5338 ഹെക്ടർ വനഭൂമിയാണ് മൂന്നാർ ഡിവിഷനിൽ മാത്രം കൈയേറിയതായാണ് റിപ്പോർട്ട്. ഏറ്റവും കുടുതൽ കൈയേറ്റം നടന്നിരിക്കുന്നത് കോട്ടയം, ഇടുക്കി, എറണാകുളം ഉൾപ്പെടുന്ന സർക്കിളിലാണ് 1998.0296 ഹെക്ടർ ആണ് ഇവിടെ കൈയേറിയിരിക്കുന്നത്.\
മലപ്പുറം, പാലക്കാട് ഉൾപ്പെടുന്ന ഈസ്റ്റേണ്‍ സർക്കിളിൽ 1599. 6067 ഹെക്ടറും എറണാകുളം, തൃശൂർ ഉൾപ്പെടുന്ന സെൻട്രൽ സർക്കിളിൽ 319.6097 ഹെക്ടറും കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ഉൾപ്പെട്ട നോർത്തേണ്‍ സർക്കിളിൽ 1085. 6648 ഹെക്ടർ കയ്യേറ്റങ്ങളുമാണ് കണ്ടെത്തിയിരിക്കുന്നത്.