അഴിഞ്ഞാടൻ ജെ​സി​ബി​യും ക​രി​മ്പൂ​ച്ച​ക​ളു​മില്ല; മൂ​ന്നാ​റിലെ കൈയേറ്റം ഒഴിപ്പിക്കൽ; സി​നി​മാ​റ്റി​ക് ആ​ക്ഷ​ന്‍ പ്ര​തീ​ക്ഷി​ക്കേ​ണ്ടെന്ന് റ​വ​ന്യൂ​മ​ന്ത്രി

ഇ​ടു​ക്കി: മൂ​ന്നാ​റിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള ദൗ​ത്യ​ത്തി​ന് മു​ന്‍ മാ​തൃ​ക​ക​ള്‍ ഇ​ല്ലെ​ന്ന് റ​വ​ന്യൂ​മ​ന്ത്രി കെ.​രാ​ജ​ന്‍. ജെ​സി​ബി​യും ക​രി​മ്പൂ​ച്ച​ക​ളു​മ​ല്ല ദൗ​ത്യ​ത്തി​ന്‍റെ മു​ഖ​മു​ദ്ര​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഹൈ​ക്കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ട് പോ​കു​ന്ന​ത്. ദൗ​ത്യം ന​ട​പ്പി​ലാ​ക്കാ​ന്‍ അ​നാ​വ​ശ്യ​മാ​യ ഒ​രു ധൃ​തി​യും സ​ര്‍​ക്കാ​ര്‍ കാ​ണി​ക്കി​ല്ല. ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ നി​യ​മ​പ​ര​മാ​യി മു​ന്നോ​ട്ട് പോ​ക​ണം എ​ന്ന് മാ​ത്ര​മാ​ണ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ്ര​ത്യേ​ക​മാ​യി ആ​രെ​യെ​ങ്കി​ലും ഉ​ന്നം വ​ച്ചു​കൊ​ണ്ട​ല്ല ദൗ​ത്യം ന​ട​പ്പി​ലാ​ക്കു​ന്ന​ത്. സി​നി​മാ​റ്റി​ക് ആ​ക്ഷ​ന്‍ പ്ര​തീ​ക്ഷി​ക്കേ​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഭൂ​പ​തി​വ് നി​യ​മ​ത്തി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി​ക്കൊ​ണ്ട് സ​ര്‍​ക്കാ​ര്‍ ചി​ല കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഈ ​ഭേ​ദ​ഗ​തി​ക​ള്‍ കൈ​യേ​റ്റ​ത്തി​ന് കു​ട​ചൂ​ടാ​നു​ള്ള ന​ട​പ​ടി​യ​ല്ല. കൈയേറ്റവും കുടിയേറ്റവും ഒരുപോലെ കാണാനാവില്ല.

എം.​എം.​മ​ണി​യു​ടെ പ​രാ​മ​ര്‍​ശ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് ഇ​ത്ത​രം കാ​ര്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. രാഷ്ട്രീയ എതിർപ്പുകൾ ഉണ്ടായാലും നടപടിയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.

Related posts

Leave a Comment