മൂന്നാർ: പത്തു സെന്റിൽ താഴെ താമസത്തിനായി പുര പണിതവരെ ഒഴിപ്പിക്കില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന മറയാക്കി മൂന്നാറിൽ വ്യാപകമായ കൈയ്യേറ്റങ്ങൾ നടക്കാനുള്ള സാധ്യത. ഈയൊരു വാദം മറയാക്കി സർക്കാർ ഭൂമികൾ കൈയേടക്കനാണ് കൈയേറ്റ മാഫിയയുടെ ശ്രമം. സർക്കാർ ഭൂമി കൈയേറി പത്തു സെന്റിൽ താഴെ ഒരു ഷെഡോ പരുയോ പണിയാനാണ് ഇവരുടെ നീക്കം.
കോളനിയിൽ സർക്കാർ ഭൂമി കൈയ്യേറി റിസോർട്ട് നിർമ്മിച്ചിരിക്കുന്ന വൻകിട മുതലാളിമാരാണ് വീണ്ടും ഭൂമി കൈയ്യേറിയതായി ആരോപണമുയർന്നിട്ടുള്ളത്. മൂന്നാറിലെ അനധിക്യത കൈയ്യേറ്റങ്ങൾക്കെതിരെ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്പോൾ മൂന്നാർ ഇക്കാനഗറിൽ വീണ്ടും സർക്കാർ ഭൂമികൾ വ്യാപകമായി കൈയ്യേറുന്നത്.
ഇക്കാനഗറിലെ ട്രൈബ്യൂണൽ കോടതിയ്ക്ക് സമീപത്തെ കെ.എസ്.ഇ.ബിയുടെ ഭൂമിയിലും ഷെഡ് ഇത്തരത്തിൽ നിർമ്മിച്ചിട്ടുണ്ട്. കെഎസ്ഇബിയുടെ ക്വാർട്ടേഴ്സുകൾക്ക് സമീപത്തായി ഒറ്റരാത്രികൊണ്ടാണ് പുതിയതായി ഷെഡ് നിർമ്മിച്ചിരിക്കുത്. മറ്റുള്ളവരുടെ കണ്ണിൽ പെട്ടെന്ന് പെടാൻ സാധ്യതയില്ലാത്ത സ്ഥലങ്ങൾ തേടിപ്പിടിച്ചാണ് ഇത്തരത്തിൽ ഷെഡ് നിർമ്മിക്കുന്നത്.
ആദ്യം ഷെഡുകളായി രൂപപ്പെടുന്നവ ദിവസങ്ങൾ കഴിയുതോടെ കോണ്ക്രീറ്റ് കെട്ടിടങ്ങളും കാലക്രമേണ റിസോർട്ടുകളാവുകയുമാണ് ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ നേത്യത്വത്തിൽ കഴിഞ്ഞ ദിവസം കൂടിയ യോഗത്തിൽ പത്തുസെന്റിൽ താഴെ കൈയ്യേറിയവരുടെ നിർമ്മാണങ്ങൾ പൊളിച്ചുനീക്കരുതെും അവർക്ക് സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുതിന് നിയനിർമ്മാണം സജ്ജീകരിക്കുമെും അറിയിച്ചിരുന്നു.
സർക്കാരിന്റെ പ്രഖ്യാപനമുണ്ടായി ദിവസങ്ങൾക്കുള്ളിൽ മൂാറിലെ പലഭാഗങ്ങളിൽ ഷെഡുകൾ കൂണുപോലെ ഉയരുകയാണ്. ബന്ധുക്കളുടെ പേരിൽ വ്യാജരേഖകൾ ചമച്ച് പഞ്ചായത്തിൽ നിന്നു ലഭിച്ച കെട്ടിട നന്പറുകൾ ഉപയോഗപ്പെടുത്തിയാണ് കൈയ്യേറ്റങ്ങൾ നടക്കുത്. ചിക്കനാലിൽ കുരിശ് പൊളിച്ചുനീക്കിയ വിവാദം ദേവികുളം സബ് കളക്ടറടക്കമുള്ളവർക്ക് തിരിച്ചടിയായതോടെ കൈയ്യേറ്റങ്ങൾക്കെതിരെയുള്ള തുടർനടപടികൾ നിലച്ചമട്ടാണ്.
പുതിയ കൈയ്യേറ്റങ്ങൾ കണ്ടെത്തുന്നതിന് റവന്യുവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കു ദൗത്യസംഘം പരിശോധ അവസാനിപ്പിച്ചമട്ടിലാണ്. വിവിധ വകുപ്പുകളുടെ കീഴിലായി് ഏക്കർ കണക്കിനുഭ ൂമിയാണ് സർക്കാരിന് മൂന്നാറിലുള്ളത്. ബന്ധപ്പെട്ട വകുപ്പുകളും ഉദ്യോഗസ്ഥരും ജാഗ്രത കാണിച്ചില്ലെങ്കിൽ സർക്കാർ ഭൂമികൾ അന്യധീനപ്പെടുന്ന നിലയാണ് നിലവിൽ മൂന്നാറിലുള്ളത്.