തിരുവനന്തപുരം: യുഡിഎഫിന്‍റെ കാലത്ത് മൂന്നാറിൽ കൈയേറ്റം ഒഴിപ്പിച്ചിട്ടില്ലെന്ന വി.എസിന്‍റെ ആരോപണം വസ്തുതാ വിരുദ്ധമെന്നു മുൻ റവന്യുമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. യുഡിഎഫ് സർക്കാരാണ് മൂന്നാറിൽ ഏറ്റവും കൂടുതൽ കൈയേറ്റങ്ങൾ ഒഴിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്‍റെ കാലത്താണ് മൂന്നാറിൽ കൈയേറ്റങ്ങൾ വീണ്ടും വ്യാപകമായത്. താൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഒഴിപ്പിച്ച സ്ഥലങ്ങൾകൂടി യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് കൈയേറിയെന്നും ഈ സമയം ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല ഉറങ്ങുകയായിരുന്നോ എന്നും വി.എസ് ചോദിച്ചിരുന്നു. ഇതിനു മറുപടി പറയുകയായിരുന്നു തിരുവഞ്ചൂർ.