തൊടുപുഴ: കേരളം വെന്തുരുകുമ്പോൾ തെക്കിന്റെ കാഷ്മീരായ മൂന്നാറിൽ കുളിര്. പാലക്കാട് ഉൾപ്പെടെ ചൂടിൽ ഉരുകുന്പോഴാണു മൂന്നാറിൽ തണുപ്പ് ശക്തമാകുന്നത്.
ഇടുക്കിയിൽ 37 ഡിഗ്രി താപനില രേഖപ്പെടുത്തുന്പോഴാണ് തൊട്ടടുത്ത മൂന്നാറിൽ അതിരാവിലെ താപനില രണ്ടുമുതൽ അഞ്ചു വരെ ഡിഗ്രി സെൽഷ സാണ് . പ്രദേശത്തെ കൂടിയ ചൂട് നട്ടുച്ചയിൽപോലും 25 -29 ഡിഗ്രിക്കു മുകളിൽ പോകുന്നില്ല.
മൂന്നാറിൽ ഡിസംബർ ആദ്യവാരം ആരംഭിച്ച അതിശൈത്യം മാർച്ച് ആദ്യവാരത്തിലും തുടരുകയാണ്. ഞായറാഴ്ച മൂന്നാറിനു സമീപമുള്ള വിവിധ പ്രദേശങ്ങളായ ചെണ്ടുവരൈ, ചിറ്റുവരൈ, തെൻമല എന്നിവിടങ്ങളിൽ താപനില പൂജ്യം ഡിഗ്രി രേഖപ്പെടുത്തി. മൂന്നാറിലെ കുളിര് ആസ്വദിക്കാൻ ഇപ്പോഴും ധാരാളം സഞ്ചാരികളെത്തുന്നുണ്ട്.
അതി ശൈത്യത്തിൽനിന്നു രക്ഷനേടാൻ വിനോദ സഞ്ചാരികൾ ഉൾപ്പടെയുള്ളവർ വിവിധ ഭാഗങ്ങളിൽ തീ കൂട്ടി കായുന്നതും പതിവായിരിക്കുകയാണ്.