നെടുങ്കണ്ടം: പരാതിക്കാരിയുടെ ഭർത്താവിനെ ഫോണിൽ വിളിച്ച് സിപിഎം ചേന്പളം ബ്രാഞ്ച് സെക്രട്ടറി ഭീഷണിപ്പെടുത്തിയതായി ആരോപണം. ചേന്പളം ബ്രാഞ്ച് സെക്രട്ടറി ഭീഷണിപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
തിരുവോണനാളിൽ രാത്രി സിനിമ കഴിഞ്ഞ് എത്തിയ കുടുംബത്തെ ചേന്പളത്തു മദ്യപസംഘം ആക്രമിച്ചിരുന്നു. ആക്രമണത്തിനിരയായ മരുതുങ്കൽ ലിനോയുടെ ഭാര്യ ആര്യ നെടുങ്കണ്ടം പോലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് ലിനോയ്ക്കുനേരെ ബ്രാഞ്ച് സെക്രട്ടറി ഭീഷണിയുമായി രംഗത്തെത്തിയത്.
തനിക്കെതിരെ കള്ളക്കേസാണ് പരാതിക്കാരി നൽകിയതെന്നും കേസ് പിൻവലിച്ചില്ലെങ്കിൽ ചേന്പളം ടൗണിൽ ഓട്ടോറിക്ഷ നീ ഓടിക്കില്ലെന്നുമാണ് ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി. ഫോണ് സംഭാഷണത്തിൽ അസഭ്യ പദപ്രയോഗങ്ങളുമുണ്ട്. ചേന്പളത്തെ ഓട്ടോറിക്ഷ ഡ്രൈവറാണ് ലിനോ.
ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണിയുടെ പശ്ചാത്തലത്തിൽ ലിനോ നെടുങ്കണ്ടം പോലീസിൽ പരാതിനൽകി. ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.