കനത്ത മഴയെ തുടർന്ന് സംസ്ഥാനം വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന സാഹചര്യത്തിൽ അപകടമുണ്ടാകാതെ മുൻകരുതലുകൾ സ്വീകരിക്കണമെന്ന മുന്നറിയിപ്പുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.
*വെള്ളക്കെട്ടിൽ ഇറങ്ങരുത്.
*കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുക.
*നദികൾ മുറിച്ചു കടക്കുന്നതും, ഇറങ്ങുന്നതും ഒഴിവാക്കുക.
*വൃക്ഷങ്ങൾക്ക് താഴെ വാഹനങ്ങൾ പാർക്ക് ചെയ്യാതിരിക്കുക.
*വിനോദസഞ്ചാരം തത്ക്കാലം ഒഴിവാക്കുക.
*മലയോര പ്രദേശത്തേക്കുള്ള രാത്രിയാത്ര ഒഴിവാക്കുക.
*പാലങ്ങളിലും, നദിക്കരയിലും നിന്ന് സെൽഫി എടുക്കുന്നത് ഒഴിവാക്കുക.
*പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും ഇറങ്ങാതിരിക്കുകയും കുട്ടികൾ ഇറങ്ങുന്നില്ലെന്ന് മുതിർന്നവർ ഉറപ്പ് വരുത്തുകയും വേണം.