കൊച്ചി: വധഗൂഢാലോചന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ വാട്ട്സ് ആപ്പ് ചാറ്റുകള്‍ നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച്.
കേസില്‍ നിര്‍ണായകമായേക്കാവുന്ന ഈ വിവരങ്ങള്‍ വീണ്ടെടുക്കാനായി ക്രൈംബ്രാഞ്ച് സംഘം ഫോറന്‍സിക്കിന്റെ സഹായം തേടിയിരിക്കുകയാണ്.
ചാറ്റുകള്‍ വീണ്ടെടുക്കാനായാല്‍ കേസില്‍ ദിലീപിനു വീണ്ടും കുരുക്കായേക്കും.
ദിലീപ് അടക്കമുള്ള കേസിലെ പ്രതികളുടെ 12 വാട്ട്സ്ആപ്പ് ചാറ്റുകള്‍ പൂര്‍ണമായും നശിപ്പിച്ചതായാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
മെസേജുകളോ കോളുകളോ ആയിരിക്കാം ഇവയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജനുവരി 30ന് ഉച്ചയ്ക്ക് ഒന്നരയ്ക്കും രണ്ടരയ്ക്കും ഇടയിലുള്ള സമയത്താണ് ഇവ നശിപ്പിക്കപ്പെട്ടിട്ടുള്ളത്.
ഫോണുകള്‍ കോടതിയില്‍ ഹാജരാക്കുന്നതിനു തലേന്നാണിത്.