കൊച്ചി: സൂപ്പർ താരം മോഹൻലാൽ നായകനായ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിന്‍റെ വ്യാജൻ ഇന്‍റർനെറ്റിൽ അപ്‌ലോഡ് ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം 20നാണ് ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്തത്. മീനയാണ് ചിത്രത്തിലെ നായിക. കുടുംബ ബന്ധങ്ങളിലെ കെട്ടുറപ്പിന്‍റെ കഥപറയുന്ന ചിത്രം തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെയാണ് ഇന്‍റർനെറ്റിൽ വ്യാജൻ പ്രത്യക്ഷപ്പെട്ടത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ‘വല’യില്‍ കുടുങ്ങി
