മലന്പുഴ: പാലക്കാട് ജില്ല ജയിലിലെ മുന്തിരി തോട്ടത്തിൽ വിളഞ്ഞ മുന്തിരി പഴത്തിന്റെ വിളവെടുപ്പ് ജയിൽ സൂപ്രണ്ട് കെ.അനിൽകുമാറും സഹപ്രവർത്തകരും ചേർന്ന് നടത്തി.
മുന്തിയതും നല്ല മധുരമുള്ളതുമായ ഇനമാണ് ഇതെന്ന് സൂപ്രണ്ട് പറഞ്ഞു.മുന്തിരിക്കു പുറമേ പേരക്ക, പപ്പായ, മാതള നാരങ്ങ, ഓറഞ്ച്, കരിന്പ്, ചോളം, തുടങ്ങിയവയും ജയിലിലെ പഴവർഗ്ഗ തോട്ടത്തിലുണ്ട്.
വിവിധ ഇനം വാഴകൾ, പ്ലാവ്, വെണ്ട തുടങ്ങിയവയും പച്ചക്കറി, നെൽകൃഷി, പശുവളർത്തൽ എന്നിങ്ങനെ ഹരിതാഭമായാണ് ജയിൽ വളപ്പ് നിറഞ്ഞു നിൽക്കുന്നത്.
ജയിൽ സൂപ്രണ്ടിന്റെ ആശയവും സഹപ്രവർത്തകരുടെ പിന്തുണയും തടവുകാരുടെ അധ്വാനവും സമന്വയിപ്പിച്ചപ്പോൾ നല്ലൊരു ഹരിത ഭൂമിയായി ജയിൽ കോന്പൗണ്ട് മാറി.
നക്ഷത്ര വനം, ശലഭോദ്യാനം എന്നിവയും ഏറെ ശ്രദ്ധേയമാണ്. ബയോഗ്യാസ് പ്ലാന്റ് വഴി പചക വാതകം, സോളാർ പ്ലാന്റ് എന്നിവയും ജയിലിൽ വിജയകരമായി പ്രവർത്തിക്കുന്നു.