കോൽക്കത്ത: കേന്ദ്രമന്ത്രി വി. മുരളീധരന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. പശ്ചിമബംഗാളിലെ വെസ്റ്റ് മിഡ്നാപുരിൽ വച്ചാണ് സംഭവം.
ബിജെപി-തൃണമൂൽ സംഘർഷമുണ്ടായ മേഖലയിൽ സന്ദർശനം നടത്താൻ പോകവെയാണ് വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്.
തന്റെ ഡ്രൈവർക്ക് ആക്രമണത്തിൽ പരിക്കേറ്റതായി വി. മുരളീധരൻ പറഞ്ഞു. തൃണമൂൽ ഗുണ്ടകളാണ് അക്രമം അഴിച്ചുവിട്ടത്.
കാറിന്റെ ചില്ല് അവർ അടിച്ചു തകർത്തു. പോലീസ് സാന്നിധ്യത്തിലാണ് ഗുണ്ടകളുടെ അഴിഞ്ഞാട്ടം നടന്നതെന്നും മുരളീധരൻ പറഞ്ഞു.