കോഴിക്കോട്: സംസ്ഥാനത്ത് എൽഡിഎക്ക് ഭരണം പിടിക്കാൻ 30 സീറ്റുപോലും വേണ്ടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ.
ശബരിമലയും ലൗജിഹാദും ജനങ്ങളെ ആശങ്കയിലാഴ്ത്തിയെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇത്തവണത്തെ തെരഞ്ഞെടുപ്പ് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറും.
കേരളത്തില്‍ മാറിമാറി ഭരണം നടത്തുന്ന പാർട്ടികളോടുള്ള അസംതൃപ്തി ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ പ്രകടിപ്പിക്കുമെന്നും മുരളീധരൻ പറഞ്ഞു.