കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സിനിമാനിയമ കരടിനെതിരെ പ്രതികരിച്ച് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി.
ബലേ ഭേഷ്! ഇനി ഇതും കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂവെന്നായിരുന്നു മുരളി ഗോപി ഫേസ്ബുക്കില്‍ കുറിച്ചത്. ‘സേ നോ ടു‘ സെന്‍സര്‍ഷിപ്പ് എന്ന ഹാഷ്ടാഗോടെ ആയിരുന്നു മുരളി ഗോപിയുടെ പ്രതികരണം.
കഴിഞ്ഞ ദിവസമാണ് രാജ്യത്തെ സിനിമാനിയമങ്ങളില്‍ മാറ്റം വരുത്തുന്നതിന് കേന്ദ്രം തീരുമാനിച്ചത്. കേന്ദ്രസർക്കാരിന് സിനിമകളില്‍ കൂടുതല്‍ ഇടപെടല്‍ നടത്താന്‍ അധികാരം നല്‍കുന്നതാണ് ഇപ്പോള്‍ പുറത്തിറക്കിയ കരട് ബില്‍.
സിനിമക്ക് സെന്‍സര്‍ ബോർഡ് പ്രദര്‍ശനാനുമതി നല്കിയാലും സര്‍ക്കാരിന് ആവശ്യമെങ്കില്‍ സിനിമ വീണ്ടും പരിശോധിക്കാന്‍ ബില്ലിലൂടെ അധികാരം ലഭിക്കും.
ചട്ട വിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയാല്‍ സെന്‍സര്‍ ബോര്‍ഡ് പ്രദർശനാനുമതി നല്കിയാലും അത് റദ്ദാക്കാന്‍ സർക്കാരിന് സാധിക്കും. കരടിന്മേല് സർക്കാര്‍ ജനാഭിപ്രായം തേടിയിട്ടുണ്ട്.