പാ​ല​ക്കാ​ട്ടെ കോൺഗ്രസ് സ്ഥാ​നാ​ര്‍​ഥി​: ക​ത്ത് മു​ര​ളീ​ധ​ര​ന് നേരത്തെ കിട്ടിയിരുന്നു; ക​ത്ത് പു​റ​ത്താ​യ​തി​ല്‍ മു​ര​ളിക്കും പ​ങ്കോ?

കോ​ഴി​ക്കോ​ട്: പാ​ല​ക്കാ​ട് സ്ഥാ​നാ​ര്‍​ഥി​യാ​യി ഡി​സി​സി നേ​തൃ​ത്വം തീ​രു​മാ​നി​ച്ച​ത് ത​ന്നെയാണെന്നു നേ​ര​ത്തെ അ​റി​ഞ്ഞിരുന്നുവെ​ന്ന കെ. ​മു​ര​ളീ​ധ​ര​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍ പു​തി​യ ച​ര്‍​ച്ച​ക​ള്‍​ക്ക് വ​ഴി​യൊ​രു​ക്കു​ന്നു.

ത​ന്നെ സ്ഥാ​നാ​ര്‍​ഥി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പാ​ല​ക്കാ​ട് ഡി​സി​സി നേ​തൃ​ത്വം ഹൈ​ക്ക​മാ​ന്‍​ഡി​ന് അ​യ​ച്ച ക​ത്ത് ത​നി​ക്ക് വാ​ട്സാ​പ്പ് വ​ഴി ഡി​ഡി​സി അ​യ​ച്ചു​ത​ന്നു​വെ​ന്നാ​ണ് മു​ര​ളീ​ധ​ര​ന്‍ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​യ​തോ​ടെ താ​ന്‍ ആ ​ക​ത്ത് പു​റ​ത്തു​പോ​കാ​തി​രി​ക്കാ​ന്‍ വേ​ണ്ടി ഡി​ലീ​റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​യു​ന്നു.

ക​ത്ത് പു​റ​ത്തു​വ​ന്ന​ത് കെ​പി​സി​സി നേ​തൃ​ത്വം അ​ന്വേ​ഷി​ക്കാ​നി​രി​ക്കേ​യാ​ണ് മു​ര​ളീ​ധ​ര​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ല്‍. എ​ന്താ​യാ​ലും ക​ത്ത് പു​റ​ത്തു​വ​ന്ന​ത് പാ​ര്‍​ട്ടി​ക്ക് ക്ഷീ​ണ​മു​ണ്ടാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​നുശേ​ഷം തു​ട​ര്‍ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​നാ​ണ് കെ​പി​സി​സി​യു​ടെ തീ​രു​മാ​നം. ക​ത്ത് കെ. ​മു​ര​ളീ​ധ​ര​ന്‍ വ​ഴി​യാ​ണോ പു​റ​ത്തു​പോ​യ​തെ​ന്ന കാ​ര്യ​വും നേ​തൃ​ത്വ​ത്തി​ന് പ​രി​ശോ​ധി​ക്കേ​ണ്ടി​വ​രും.

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലു​മാ​യി വ​ലി​യ അ​ടു​പ്പം പു​ല​ര്‍​ത്താ​ത്ത ആ​ളാ​ണ് കെ. ​മു​ര​ളീ​ധ​ര​ന്‍. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ രാ​ഹു​ലി​നെ എ​തി​ര്‍​ക്കു​ന്ന പാ​ല​ക്കാ​ട്ടെ ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ള്‍ കെ. ​മു​ര​ളീ​ധ​ര​നാ​യി ച​ര​ടു​വ​ലി​ച്ചു​വെ​ന്നാ​ണ് വ്യ​ക്ത​മാ​കു​ന്ന​ത്. ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ല്‍​വി​ക്കുശേ​ഷം മ​ല്‍​സ​ര​രം​ഗ​ത്തു​നി​ന്നു മാ​റി നി​ല്‍​ക്കാ​നാ​ണ് മു​ര​ളീ​ധ​ര​ന്‍ ആ​ഗ്ര​ഹി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ല്‍ പാ​ല​ക്കാ​ട് കെ. ​മു​ര​ളീ​ധ​ര​ന് വ​ലി​യ വി​ജ​യ​സാ​ധ്യ​ത​യു​ണ്ടാ​യിരു​ന്നു​വെ​ന്നാ​യിരുന്നു ഡി​സി​സി നേ​തൃ​ത്വത്തിന്‍റെ വിലയിരുത്തൽ. ഇ​ക്കാ​ര്യം മു​ര​ളീ​ധ​ര​നു​മാ​യി സം​സാ​രി​ക്കു​ക​യും അ​ദ്ദേ​ഹം സ​മ്മ​തം മൂ​ളു​ക​യും ചെ​യ്തു. പ​ക്ഷെ ഒ​ടു​വി​ല്‍ ഷാ​ഫി പ​റ​മ്പി​ലി​ന്‍റെ പൂ​ര്‍​ണ​പി​ന്തു​ണ​യോ​ടെ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​യി എ​ത്തു​ക​യാ​യി​രു​ന്നു.

സ്വ​ന്തം ലേ​ഖ​ക​ന്‍

Related posts

Leave a Comment