തിരുവനന്തപുരം: നടൻ ദിലീപിനെ താര സംഘടനയായ “അമ്മ’യിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം സംഘടനയുടെ അധ്യക്ഷനായ മോഹൻലാലിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമാണെന്ന് ബിജെപി നേതാവ് വി.മുരളീധരൻ എംപി.
ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം അമ്മയിൽ നിന്ന് രാജി വയ്ക്കാനുള്ള നടിമാരുടെ തീരുമാനം സ്വാഗതാർഹമാണെന്നും പറഞ്ഞു.