സമൂഹത്തിലെ പ്രധാന പ്രശ്‌നങ്ങള്‍ പൊതുജന ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സാധിക്കുന്നവരാണ് അഭിനേതാക്കള്‍. ഫേസ്ബുക്കിലൂടെയാണ് ഇന്ന മിക്ക ആളുകളും തങ്ങള്‍ക്ക് പറയാനുള്ളത് പറയുന്നത്. ഇത്തരത്തിലുള്ള ഒന്നാണ് കേരളത്തിലെ റോഡുകളുടെ പരിതാപകരമായ അവസ്ഥ വിവരിച്ച് കൊണ്ടുള്ള നടനും സംവിധായകനുമായ മുരളി ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്. തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ തെരുവുവിളക്കുകള്‍ വളരെ കുറവായിരുന്നുവെന്ന് മുരളി ഗോപി പറയുന്നു. വഴിയരികുകളില്‍ ഫുട്പാത്തിന് പകരം ഉയര്‍ന്നു പൊങ്ങിയിരിക്കുന്ന കാട്ടുപൊന്തകള്‍. വേണ്ടാത്ത ഇടങ്ങളിലാണ് ഡിവൈഡറുകളെന്നും മുരളി ഗോപി ചൂണ്ടിക്കാണിക്കുന്നു.
ബ്രിട്ടീഷുകാര്‍ പണ്ട് കെട്ടിത്തന്ന ഇടുങ്ങിയ ചില പാലങ്ങള്‍ കാണാം. അവയില്‍ വച്ച് മാത്രം ഓവര്‍ടേക്ക് ചെയ്യുന്ന ശശികല ലോറികള്‍. ശ്രീമാന്‍ ഇന്‍ഡ്യാനാ ജോണ്‍സ്, താങ്കളെ ഞാന്‍ വെല്ലുവിളിക്കുന്നു. ആമസോണിലെ പൊന്നും വജ്രവും പിന്നെ തേടാം. ആദ്യം എന്‍എച്ച്47 ലൂടെ തിരുവനന്തപുരത്തു നിന്നും കൊച്ചി വരെ രാത്രി കാലത്ത് ഒന്ന് ഓടിച്ചു കാണിക്കൂ എന്നും മുരളി പറയുന്നു.
മെയ് മാസം തീരും മുന്‍പ് വന്നാല്‍ താങ്കള്‍ക്ക് ഒരു ഗുണം ഉണ്ടാവും. ഇവിടെ ഉത്സവകാലം ആയതിനാല്‍ റോഡരികിലെ അമ്പലങ്ങളുടെ മതിലുകള്‍ നിറയെ കളര്‍ ബള്‍ബുകള്‍ തൂക്കിയിട്ടുണ്ട്. പ്രതിഷ്ഠയുടെ വെളിച്ചത്തില്‍ ‘അഹിന്ദു’വായ താങ്കള്‍ക്ക് അവകാശം ഇല്ലെങ്കിലും ഈ ബള്‍ബുകള്‍ തരുന്ന വെളിച്ചം ഉപയോഗപ്പെടുത്താവുന്നതാണെന്നും മുരളി കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലുട നീളം റോഡുകളുടെ നവീകരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളേയും ഗോപി വിമര്‍ശിക്കുന്നുണ്ട്.