സിനിമയിലായാലും രാഷ്ട്രീയത്തിലായാലും സ്വന്തം അഭിപ്രായങ്ങളും ആശയങ്ങളും സമൂഹത്തോട് ഉറക്കെ വിളിച്ചു പറയുന്ന അല്ലെങ്കില്‍ വെളിപ്പെടുത്താന്‍ മടിക്കാത്ത വ്യക്തിയാണ് സംവിധായകനും അഭിനേതാവുമായ മുരളി ഗോപി. കമ്മ്യൂണിസം ഇന്ന് ഒരു മതമാണെന്നാണ് മുരളി ഗോപി പറയുന്നത്. സമകാലിക കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്തി കൊണ്ടാണ് മുരളി ഗോപി ഇങ്ങനെ പറഞ്ഞത്. കമ്മ്യൂണിസ്റ്റുകാര്‍ക്കും മേലധ്യക്ഷന്‍മാരുണ്ട്. അവര്‍ക്കും ആള്‍ദൈവങ്ങളും ദൈവങ്ങളുണ്ട്, മാലയിട്ട് പൂജിക്കാറുമുണ്ട്. ഈ ദൈവങ്ങളെ കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ ബഹളമുണ്ടാക്കാറുമുണ്ട്. അതുകൊണ്ട് തന്നെ കമ്മ്യൂണിസം എന്നാല്‍ ഇന്ന് മതമാണെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിലെ ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുരളി ഗോപി ഇക്കാര്യം പറഞ്ഞത്. വിവിധ കലാ സൃഷ്ടികളിലൂടെ ഹിന്ദുത്വവാദി എന്ന വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നതിനെ കുറിച്ചും. സമകാലികമായ സംഭവങ്ങളെ കുറിച്ചും മുരളീഗോപി അഭിപ്രായം വ്യക്തമാക്കി.