ഏ​റെ വൈ​കാതെ ആ ദുരന്തം സംഭവിക്കും! മു​ര​ളി തു​മ്മാ​രു​കു​ടി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്…

ഒ​രു പ്ര​വ​ച​നം ന​ട​ത്താം! കേ​ര​ള​ത്തി​ൽ ഏ​റെ വൈ​കാതെ പ​ത്തി​ലേ​റെ പേ​ർ ഒ​രു ഹൗ​സ് ബോ​ട്ട് അ​പ​ക​ട​ത്തി​ൽ മ​രി​ക്കും!

എ​ന്തു​കൊ​ണ്ടാ​ണ് ഇ​ത്ത​ര​ത്തി​ൽ ഒ​രു പ്ര​വ​ച​നം ന​ട​ത്തു​ന്ന​ത്? സ്ഥി​ര​മാ​യി മ​ദ്യ​പി​ച്ചു ബൈ​ക്ക് ഓ​ടി​ക്കു​ന്ന പ​യ്യ​ൻ റോ​ഡ​പ​ക​ട​ത്തി​ൽ പെ​ടും എ​ന്നു പ്ര​വ​ചി​ക്കാ​ൻ ജ്യോ​ത്സ്യം വേ​ണ്ട.

ഒ​രു ഉ​ദാ​ഹ​ര​ണം പ​റ​യാം. മാ​സ​ത്തി​ൽ അ​ഞ്ചോളം ആ​രോ​ഗ്യപ്ര​വ​ർ​ത്ത​ക​രാ​​ണ് കേ​ര​ള​ത്തി​ൽ രോ​ഗി​ക​ളു​ടെ​യോ ബ​ന്ധു​ക്ക​ളു​ടെ​യോ അ​ക്ര​മ​ത്തി​നിര​യാ​കു​ന്ന​ത്.

ഭാ​ഗ്യ​വ​ശാ​ൽ ഇ​തു​വ​രെ ഇ​ത്ത​ര​ത്തി​ൽ ഒ​രു മ​ര​ണം ഉ​ണ്ടാ​യി​ട്ടി​ല്ല. അ​ത് ഭാ​ഗ്യം മാ​ത്ര​മാ​ണ്. എന്നാൽ, അ​ത്ത​ര​ത്തി​ൽ ഒ​രു മ​ര​ണം ഉ​ണ്ടാ​കും, നി​ശ്ച​യം!

“ചി​ല ഡോ​ക്ട​ർ​മാ​ർ അ​ടി ചോ​ദി​ച്ചുവാ​ങ്ങു​ക​യാ​ണ്’ എ​ന്നൊ​ക്കെ ഇ​പ്പോ​ൾ പ​റ​യു​ന്ന​വ​ർ മരണം സംഭവിക്കുന്പോൾ ക​ളം മാ​റും.

സ​മൂ​ഹ​ത്തി​ൽ വ​ലി​യ എ​തി​ർ​പ്പുണ്ടാ​കും, മാ​ധ്യ​മ​ങ്ങ​ൾ ച​ർ​ച്ച ന​ട​ത്തും, മ​ന്ത്രി​മാ​ർ പ്ര​സ്താ​വി​ക്കും, കോ​ട​തി ഇ​ട​പെ​ടും, പു​തി​യ നി​യ​മ​ങ്ങ​ൾ ഉ​ണ്ടാ​കും.

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെനേ​രെ​യു​ള്ള അ​ക്ര​മ​ങ്ങ​ൾ കു​റ​ച്ചുനാ​ള​ത്തേ​ക്കെ​ങ്കി​ലും കു​റ​യും. ഒ​രാ​ളു​ടെ ജീ​വ​ൻ പോ​യി​രി​ക്കും എ​ന്നു മാ​ത്രം!

കേ​ര​ള​ത്തി​ൽ നിലവിലുള്ള ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ ടൂ​റി​സം പ്രോ​ഡ​ക്ട് ആ​ണ് ഹൗ​സ് ബോ​ട്ട്. കോ​ഴി​ക്കോ​ട് മു​ത​ൽ കൊ​ല്ലം വ​രെയു​ള്ള ന​ദി​ക​ളി​ലും കാ​യ​ലു​ക​ളി​ലും ഹൗ​സ് ബോ​ട്ടു​ക​ളുണ്ട്. എന്നാൽ, കേ​ര​ള​ത്തി​ൽ ആകെ എ​ത്ര ഹൗ​സ്‌​ബോ​ട്ടു​ക​ൾ ഉ​ണ്ട്? ആ..?? ആ​ർ​ക്കും ഒ​രു ക​ണ​ക്കു​മി​ല്ല.

ഒ​രു ടാ​ക്സി വി​ളി​ക്കാ​ൻപോ​ലും ഉ​ബ​റും ഓ​ല​യും ഉ​ള്ള നാ​ട്ടി​ൽ കേ​ര​ള​ത്തി​ലെ ഹൗ​സ്‌​ബോ​ട്ട് സം​വി​ധാ​ന​ങ്ങ​ളെ കൂ​ട്ടി​യി​ണ​ക്കി എ​ന്തു​കൊ​ണ്ടാ​ണ് ഒ​രു ബു​ക്കി​ംഗ് സം​വി​ധാ​നമില്ലാ​ത്ത​ത്?

പ​ണ്ടൊ​ക്കെ മ​ദ്രാ​സി​ൽ ട്രെ​യി​ൻ ഇ​റ​ങ്ങു​മ്പോ​ൾ ലോ​ഡ്ജു​ക​ളു​ടെ ഏ​ജ​ന്‍റുമാ​ർ പ്ലാ​റ്റ്‌​ഫോം തൊ​ട്ട് ഉ​ണ്ടാ​കും. മൊ​ബൈ​ൽ ആ​പ്പു​ക​ൾ വ​ന്ന​പ്പോ​ൾ അ​വ​രെ​യൊ​ന്നും കാ​ണാ​നി​ല്ല.

പ​ക്ഷെ ആ​ല​പ്പു​ഴ​യി​ൽ ഹൗ​ബോ​ട്ട് ജെ​ട്ടി​യി​ലേ​ക്കുള്ള വ​ഴി​യി​ൽ മൊ​ത്തം ഇ​ത്ത​രം ഏ​ജ​ന്‍റു​മാ​രാ​ണ്. ബോ​ട്ടു​ക​ളു​ടെ ല​ഭ്യ​ത​യെ​പ്പ​റ്റി, റേ​റ്റി​നെപ്പ​റ്റി, റേ​റ്റി​ംഗി​നെപ്പ​റ്റിയൊ​ക്കെ റി​യ​ൽ ടൈം ​ഇ​ൻ​ഫോ​ർ​മേ​ഷ​ൻ ന​ൽ​കാ​നു​ള്ള ഒ​രു ആ​പ്ലി​ക്കേ​ഷ​ൻ എ​ന്തു​കൊ​ണ്ടാ​ണ് ഒ​രു സ്റ്റുഡന്‍റ് പ്രോ​ജ​ക്ടാ​യിപോ​ലും ഉ​ണ്ടാ​കാ​ത്ത​ത്?

ഞാൻ പ​ല​പ്രാ​വ​ശ്യം ഹൗ​സ്‌​ബോ​ട്ടി​ൽ പോ​യി​ട്ടു​ണ്ട്. അതിലെ യാത്ര മ​നോ​ഹ​ര​മാ​ണ്. പ​ക്ഷെ ഒ​രി​ക്ക​ൽപോ​ലും ഹൗ​സ്‌​ബോ​ട്ടി​ൽ ചെ​ല്ലു​മ്പോ​ൾ സുരക്ഷ സംബന്ധിച്ച വിവരണം ല​ഭി​ച്ചി​ട്ടി​ല്ല.

ഹൗ​സ്ബോ​ട്ടി​ലെ ഡ്രൈ​വ​ർ​മാ​ർ​ക്ക് ആ​രെ​ങ്കി​ലും സു​ര​ക്ഷാ പ​രി​ശീ​ല​നം ന​ൽ​കി​യി​ട്ടു​ണ്ടോ? നൂ​റി​ലേ​റെ ആ​ളു​ക​ളു​മാ​യി ഒ​ഴു​കു​ന്ന പാ​ർ​ട്ടി ബോ​ട്ടു​ക​ൾ ആ​ല​പ്പു​ഴ​യി​ൽ ക​ണ്ടു. ഒ​രു അ​പ​ക​ടം ഉ​ണ്ടാ​യാ​ൽ എ​ത്രപേ​ർ ബാ​ക്കി ഉ​ണ്ടാ​കും?

ഹൗസ് ബോ​ട്ടി​ലെ ഭ​ക്ഷ​ണം പ്ര​ധാ​ന ആ​ക​ർ​ഷ​ണമാണ്. ബോ​ട്ടി​ൽത​ന്നെ​യാ​ണ് ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കു​ന്ന​ത്. ഹൗ​സ് ബോ​ട്ട് മൊ​ത്തം എ​ളു​പ്പ​ത്തി​ൽ ക​ത്തിത്തീരാ​വു​ന്ന വ​സ്തു​ക്ക​ളാ​ണ്.

ചെ​റി​യൊരു അ​ശ്ര​ദ്ധ മ​തി തീപിടിക്കാൻ. അ​ഗ്നി​ബാ​ധ​ക​ൾ ഉ​ണ്ടാ​കു​ന്നു​മുണ്ട്. ബോ​ട്ടു​ക​ൾ കാ​യ​ലി​നു ന​ടു​വിൽ മു​ങ്ങുകയും ഒ​റ്റ​യ്ക്കൊ​റ്റ​ക്കാ​യി ആ​ളു​ക​ൾ മ​രി​ക്കു​കയും ചെയ്യുന്നുണ്ട്.

ഇ​ത്ത​രം ചെ​റി​യ അ​പ​ക​ട​ങ്ങ​ളും അ​പ​ക​ട സാ​ഹ​ച​ര്യ​ങ്ങ​ളും ശ്ര​ദ്ധി​ച്ചാ​ണ് വ​ലു​തെ​ന്തോ വ​രുമെന്നു പ്ര​വ​ചി​ക്കു​ന്ന​ത്. അങ്ങനെ സംഭവിച്ചാൽ, ലൈ​സ​ൻ​സില്ലാ​ത്ത ബോ​ട്ടു​ക​ൾ അ​ന​വ​ധി ഉ​ണ്ടാ​യി​രു​ന്നുവെന്നു ക​ണ്ടെ​ത്തും.

പ​രി​ശീ​ല​നമി​ല്ലാ​ത്ത ഡ്രൈ​വ​ർ​മാ​ർ ഉ​ണ്ടാ​യി​രു​ന്നു എ​ന്ന വാർത്ത വ​രും. ടൈ​റ്റാ​നി​ക്കി​ലെപ്പോ​ലെ ആ​വ​ശ്യ​ത്തി​ന് വ്യ​ക്തി​സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​ല്ലാ​യി​രു​ന്നുവെന്നു തിരിച്ചറിയും.

“ഡ്രൈ​വ​ർ മ​ദ്യ​പി​ച്ചി​രു​ന്ന​ത്രേ’ എന്നും വന്നേക്കാം. ക​ള​ക്ട​റോ മ​ന്ത്രി​യോ “ഹൗ​സ് ബോ​ട്ടു​ക​ൾ ഉ​ട​ൻ നി​രോ​ധി​ക്കും’. കു​റ​ച്ചുനാ​ളേ​ക്കു നാ​ട്ടു​കാ​രും മ​റു​നാ​ട്ടു​കാ​രും ഇ​ത്ത​രം ബോ​ട്ടു​ക​ളി​ൽ ക​യ​റാ​താ​കും.

അ​വ​സ​രം നോ​ക്കി ശ്രീ​ല​ങ്ക​യോ ഐ​വ​റി കോ​സ്റ്റോ ഹൗ​സ് ബോ​ട്ട് ടൂ​റി​സ​ത്തി​ൽ മേ​ൽ​ക്കൈ നേ​ടും. അ​തൊ​ക്കെ വേ​ണോ?

ടൂ​റി​സം ബോ​ട്ടു​ട​മ​ക​ളും സ​ർ​ക്കാ​ർ സം​വി​ധാ​ന​വും ഒ​രു​മി​ച്ചു പ്ര​വ​ർ​ത്തി​ച്ചാ​ൽ ഈ ​രം​ഗ​ത്തു കൂ​ടു​ത​ൽ പ്രഫ​ഷ​ണ​ലി​സം കൊ​ണ്ടു​വ​രാ​ൻ സാ​ധി​ക്കി​ല്ലേ?

(പ​തി​വുപോ​ലെ അ​പ​ക​ടം ഉ​ണ്ടാ​യി​ക്ക​ഴി​ഞ്ഞാ​ൽ ടിവി ച​ർ​ച്ച​യ്ക്ക് വി​ളി​ക്ക​രു​ത്, പ്ലീ​സ്…)

Related posts

Leave a Comment