തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിൽ പുനഃസംഘടന അനിവാര്യമെന്ന് കെ. മുരളീധരൻ. വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകാൻ പിണറായി വിജയൻ തന്നെ തീരുമാനിച്ചിരിക്കുകയാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
അതേസമയം കെപിസിസി പുനഃസംഘടന ചർച്ചകൾക്കായി സംസ്ഥാന നേതാക്കൾ ഈ ആഴ്ച ഡൽഹിയിലേക്ക് പോകും. നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് മുൻപ് പുനഃസംഘടന പൂർത്തിയാക്കാനാണ് നീക്കം.