തിരുവനന്തപുരം: രാമായണ മാസാചരണം നടത്താനുള്ള കോൺഗ്രസ് നീക്കത്തിനെതിരെ പാർട്ടിയിൽ എതിർപ്പ് ശക്തമാകുന്നു. കെ.മുരളീധരൻ എംഎൽഎയാണ് എതിർപ്പറിയിച്ച് രംഗത്തെത്തിയത്.
ബിജെപിയെ നേരിടണ്ട മാർഗം ഇതല്ലെന്ന് പറഞ്ഞ മുരളീധരൻ കോൺഗ്രസ് പോലൊരു മതേതര പ്രസ്ഥാനം മതപരമായ ആചാരങ്ങൾ നടത്തുന്നത് ശരിയല്ലെന്നും വ്യക്തമാക്കി.ബിജെപി ശ്രീരാമനെ രാഷ്ട്രീയമായാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.