തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള യുഡിഎഫിന്‍റെ പ്രവർത്തനങ്ങൾ തുടങ്ങാൻ കെ.എം.മാണിയെ കാത്തു നിൽക്കേണ്ട കാര്യമില്ലെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ.
ആര് വന്നാലും ഇല്ലെങ്കിലും മുന്നണി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് പറഞ്ഞ മുരളീധരൻ വീരേന്ദ്രകുമാർ ഒഴികെയുള്ള ആർക്കും മുന്നണിയിലേക്ക് എപ്പോൾ വേണമെങ്കിലും വരാമെന്നും കൂട്ടിച്ചേർത്തു.