കൊല്ലം: കൊല്ലത്തിന്റെ സാന്പത്തിക വികസനത്തിന്റെ കേന്ദ്രബിന്ദുക്കളായ പരന്പരാഗത വ്യവസായങ്ങളുടെ ഇന്നത്തെ തകർച്ചയിൽ നിന്ന് അതിജീവിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് കരുത്ത് പകരാൻ മുൻകൈ എടുക്കുമെന്ന് വി.മുരളീധരൻ എംപി. അഭിപ്രായപ്പെട്ടു. സൂര്യകാന്തി ഫൗണ്ടേ ഷന്റെ ആഭിമുഖ്യത്തിൽ ഹോട്ടൽ സുദർശന റീജിയന്റ് ഹാളിൽ നൽകിയ പൗരസ്വീകരണത്തിൽ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രത്യേകിച്ച് കശുവണ്ടി മേഖല ഇന്ന് നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെ ത്തുന്നതിന് ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്ന് വേണ്ട നടപടികൾ ഉണ്ട ാകാൻ ശ്രമിക്കും. മത്സ്യമേഖല, കയർ മേഖല, മറ്റ് പരന്പരാഗത മേഖല, ടൂറിസം മേഖല തുടങ്ങി എല്ലാ മേഖലകളിലും വികസനത്തിന് ആവുന്നതെല്ലാം ചെയ്യാൻ ശ്രമിക്കും. കൂട്ടായ യജ്ഞത്തിലൂടെ കൊല്ലത്തിന്റെ വികസനമുരടിപ്പിന് പരിഹാരം കണ്ടെ ത്താനുള്ള ശ്രമങ്ങൾ തുടരും.
സംഘാടക സമിതി ചെയർമാൻ പ്രഫ. കെ.ശശികുമാർ അധ്യക്ഷനായിരുന്നു.സ്വീകരണ യോഗം സിനിമാനടൻ വിജയ് ബാബു ഉദ്ഘാടനം നിർവഹിച്ചു. റവ. ഫാ. റൊമാൻസ് ആന്റണി, എം.സുനിൽ, എം. അബ്ദുൾ അസീസ്, ജി.ഗോപകുമാർ, നേതാജി.ബി.രാജേന്ദ്രൻ, കെ.വിശ്വംഭരൻ, എസ്.ദിനേഷ്കുമാർ, വി.വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു.