വടകര: വടകരയിലെ വിജയത്തില്‍ ആര്‍എംപിഐക്ക് നന്ദി അറിയിക്കാന്‍ മുരളീധരന് ഒഞ്ചിയത്തെത്തി. ടി.പി.ചന്ദ്രശേഖരന്റെ വസതിയിലെത്തിയ മുരളീധരനെ കെ.കെ.രമയും പ്രവര്‍ത്തകരും സ്വീകരിച്ചു. ടിപിയുടെ സ്മൃതി മണ്ഡപത്തിനു മുന്നില്‍ മുരളീധരന് മൗന പ്രാര്‍ഥന നടത്തുകയുണ്ടായി.
വടകരയില്‍ എല്‍ജെഡി അണികളുടെ വോട്ടുകള്‍ യുഡിഎഫിന് ലഭിച്ചിട്ടുണ്ടെന്ന് മുരളീധരന് ഒഞ്ചിയത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഒരു തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ മുന്നണി മാറിയത് ശരിയായില്ലെന്ന നിലപാടാണ് അണികളുടെതെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എംപിഐയുടെയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും വോട്ടുകള്‍ വടകരയിലെ വിജയത്തില്‍ നിര്‍ണായകമായെന്നും മുരളീധരന് പറഞ്ഞു. പാറക്കല്‍ അബ്ദുള്ള എംഎല്‍എ, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.