ന്യൂഡൽഹി: ശബരിമലയിൽ യുവതീ പ്രവേശനത്തിന് എതിരല്ലെന്ന് ബിജെപി നേതാവും രാജ്യസഭാംഗവുമായി വി. മുരളീധരൻ. ദേശീയ ചാനൽ ചർച്ചയിലാണ് മുരളീധരൻ ഇക്കാര്യം വ്യക്തമാക്കിയത്.
വിശ്വാസി എന്ന നിലയിൽ ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുവാൻ ആഗ്രഹിച്ചാൽ അതിൽ പ്രശ്നമില്ല. വിശ്വാസികളായി എത്തുന്ന സ്ത്രീകൾക്ക് ശബരിമല പ്രവേശനം സാധ്യമാക്കുക എന്നത് സർക്കാരിന്റെയും പോലീസിന്റെയും ഉത്തരവാദിത്തമാണ്. എന്നാൽ ആക്ടിവിസ്റ്റുകളെ മലകയറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുരളീധരൻ ആരോപിച്ചു.
സന്നിധാനത്ത് യുവതികൾ എത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെ ആയിരുന്നു. പോലീസിന്റെ ആസൂത്രണം ഇതിന്റെ പിന്നിലുണ്ടായിരുന്നുവെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.