തിരുവനന്തപുരം: ഇനി ലോക്സഭയിലേക്കും നിയമസഭയിലേക്കും മത്സരിക്കാനില്ലെന്നു കെ. മുരളീധരൻ എംപി. തന്റെ സേവനം വേണമോ വേണ്ടയോ എന്ന് പാർട്ടി തീരുമാനിക്കട്ടെ.
കെപിസിസി നേതൃത്വം കത്ത് നൽകിയത് തന്നെ ബോധപൂർവം അപമാനിക്കാനായെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് മുരളീധരൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കെപിസിസി പ്രസിഡന്റിനോടൊപ്പം ഉൾപ്പെടെ യാത്ര ചെയ്തിട്ട് പോലും അദ്ദേഹം തന്റെ അഭിപ്രായങ്ങളെക്കുറിച്ച് എതിർപ്പ് പ്രകടിപ്പിച്ചിരുന്നില്ലെന്നും തനിക്ക് കത്ത് നൽകിയത് ബോധപൂർവം അപമാനിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ വേദി ഉണ്ടാകണം. തന്റെ അഭിപ്രായങ്ങളെ നേതൃത്വം നല്ല അർത്ഥത്തിലല്ല എടുത്തതെന്നും അദ്ദേഹം പറഞ്ഞു.