കോഴിക്കോട്: ലോക്സഭയിലേക്ക് മത്സരിക്കുമെന്ന് കെ. മുരളീധരൻ വ്യക്തമാക്കി.ഇന്നലെ ചേർന്ന ലീഡേഴ്സ് മീറ്റില് സിറ്റിംഗ് എംപിമാർ മത്സരിക്കണമെന്നാണ് നിർദേശം.സിറ്റിംഗ് എംപിമാർ മത്സരിച്ചില്ലെങ്കിൽ പരാജയം ഭയന്ന് ആണെന്ന സന്ദേശം നൽകും.
നിയമസഭയിലേക്ക് മത്സരിക്കാൻ ഇനി ഇല്ല. പാര്ട്ടിയിലെ പുനഃസംഘടന 30ന് പൂർത്തിയാക്കുമെന്നും അദ്ദേഹം കോഴിക്കോട് മാധ്യമപ്രവര്ത്തകരോട് പറഞ്ഞു.
വയനാട്ടില് രണ്ട് ദിവസങ്ങളിലായി നടന്ന ലീഡേഴ്സ് മീറ്റിലാണ് ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്ന് കെ. മുരളീധരനും ടി.എന്. പ്രതാപനും പ്രഖ്യാപിച്ചത്.
ഇത് വികാരനിര്ഭര രംഗങ്ങള്ക്കിടയാക്കി.വി.ഡി. സതീശനും ബെന്നി ബഹനാനും വൈകാരികമായി നടത്തിയ പ്രസംഗത്തെ തുടർന്ന് ഇരു നേതാക്കളും പാർട്ടി തീരുമാനം അനുസരിക്കുമെന്ന് പറഞ്ഞു മയപ്പെടുകയായിരുന്നു.
ബിജെപിയെ മുഖ്യശത്രുവായി കാണുന്ന രാഷ്ട്രീയനയരേഖയ്ക്ക് കെപിസിസി നേതൃയോഗം അംഗീകാരം നൽകി. അഞ്ചുമാസം നീളുന്ന രാഷ്ട്രീയ കർമപരിപാടികൾക്കും വയനാട്ടിൽ ചേർന്ന ലീഡഴ്സ് മീറ്റ് രൂപം നൽകി.