അസീസിന് പിന്നാലെ മുരളീധരനും..! ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവാകാൻ യോഗ്യൻ; പ്രവർത്തകരുടെ ആഗ്രഹം ഉൾക്കൊണ്ട് കെ മുരളീധരനും അങ്ങനെ തന്നെപറയുന്നു; ഉമ്മൻചാണ്ടി തന്നെ വരണം

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവാകാൻ യോഗ്യനാണെന്ന് കെ. മുരളീധരൻ. നേതൃസ്ഥാനത്തേക്ക് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും യോഗ്യരാണ്. പ്രവർത്തകരുടെ ആഗ്രഹം പ്രതിപക്ഷ നേതൃനിരയിലേക്ക് ഉമ്മൻ ചാണ്ടി വരണമെന്നതാണ്. ഈ ആഗ്രഹം താൻ ഉൾക്കൊള്ളുന്നുവെന്നും മുരളീധരൻ പറഞ്ഞു.

കഴിഞ്ഞ ദിവസം ആർഎസ്പി നേതാവ് എ.എ. അസീസ് നടത്തിയ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു മുരളീധരൻ. പ്രതിപക്ഷ നേതാവാകാൻ ഉമ്മൻ ചാണ്ടി യോഗ്യനാണെന്ന് അസീസ് പറഞ്ഞിരുന്നു.

Related posts