തിരുവനന്തപുരം: വടകരയിൽ സിപിഎം, എൽജെഡി വോട്ടുകൾ യുഡിഎഫിനു കിട്ടിയെന്ന് കെ. മുരളീധരൻ. കള്ളവോട്ട് ഇല്ലായിരുന്നെങ്കിൽ തന്റെ ഭൂരിപക്ഷം ഒരു ലക്ഷം കടക്കുമായിരുന്നെന്നും മുരളീധരൻ പറഞ്ഞു.
ദേശീയ തലത്തിലെ തിരിച്ചടി നേതൃത്വം പരിശോധിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. ഭീകരാക്രമണങ്ങളെ സമർഥമായി ഉപയോഗിച്ചത് താഴേത്തട്ടിൽ ബിജെപിക്കു ഗുണം ചെയ്തെന്നും കർണാടകത്തിൽ കോണ്ഗ്രസ്-ദൾ സഖ്യം പരാജയമാണെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
വടകരയിൽ 84663 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വടകരയിൽ കെ. മുരളീധരൻ പി. ജയരാജനെ പരാജയപ്പെടുത്തിയത്.