കൊട്ടാരക്കര: ഉത്തരേന്ത്യൻ പോലീസുകാരെ വച്ചു സർക്കാർ ശബരിമലയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് വി.മുരളീധരൻ എംപി ആരോപിച്ചു. കൊട്ടാരക്കര സബ് ജയിലിൽ ബിജെപി നേതാവ് കെ സുരേന്ദ്രനെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വി മുരളീധരൻ എംപി. യുഡി എഫ് നേതാക്കൾ നിരോധനാജ്ഞ ലംഘിക്കുമെന്നു പറഞ്ഞാണ് ശബരിമയിലേക്ക് പോയത്.
എന്നിട്ട് അവരെ അറസ്റ്റ് ചെയ്യാൻ തയാറാവാതെ ബിജെപി നേതാക്കൾ ദർശനത്തിന് പോയപ്പോഴാണ് അറസ്റ്റ് ചെയ്തത്. ഇത് യുഡിഎഫിനോടുള്ള പിണറായിയുടെയും യദീഷ് ചന്ദ്രയുടെയും ഇരട്ട താപ്പാണ്. ശബരിമലയിലെ വിഷയം സിപിഎം രാഷ്ട്രീയ പ്രേരിതമാണ്. അതുകൊണ്ടാണ് സുരേന്ദ്രന് ജാമ്യം കിട്ടിയപ്പോൾ ജനകീയാ സമരങ്ങളുടെ പേരിൽ പുതിയ അറസ്റ്റുമായി പോലീസ് രംഗത്ത് വന്നിട്ടുള്ളത്.
ഉത്തരേന്ത്യൻ പോലിസ് ഉദ്യോഗസ്ഥരെ ശബരിമലയിൽ നിയമിച്ചു 144 പ്രഖ്യാപിച്ചു ശബരിമലയിലെ മണ്ഡലകാലത്തെ തകർക്കുകയാണ് പിണറായിയുടെ ലക്ഷ്യം എന്നും മുരളീധരൻ പറഞ്ഞു.