പാരീസ്: ലോക ഒന്നാം നമ്പർ താരം ബ്രിട്ടന്റെ ആൻഡി മുറെ ഫ്രഞ്ച് ഓപ്പൺ രണ്ടാം റൗണ്ടിൽ കടന്നു. റഷ്യയുടെ ആൻഡ്രി കുസ്നെറ്റ്സോവയെ വീഴ്ത്തിയാണ് മുറെ രണ്ടാം റൗണ്ടിൽ കടന്നത്. ഒന്നിനെതിരെ മൂന്നു സെറ്റുകൾക്കാണ് മുറെയുടെ വിജയം. ആദ്യ സെറ്റ് മുറെ സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റിൽ റഷ്യൻ താരം തിരിച്ചെത്തി. എന്നാൽ അടുത്ത രണ്ടു സെറ്റുകൾ മുറെ കാര്യമായ വെല്ലുവിളികൂടാതെ സ്വന്തമാക്കി രണ്ടാം റൗണ്ടിലേക്ക് ടിക്കറ്റെടുത്തു. സ്കോർ: 6-4, 4-6, 6-2, 6-0.
നേരത്തെ വനിതാവിഭാഗത്തിൽ ഏഴാം സീഡ് ബ്രിട്ടന്റെ ജൊഹാന കോണ്ട പുറത്തായിരുന്നു. തായ്വാന്റെ സു വെയ് ശ്യയാണ് ജൊഹാനയെ അട്ടിമറിച്ചത്. ഒന്നിനെതിരെ രണ്ടു സെറ്റുകൾക്കായിരുന്നു ജൊഹാനയുടെ തോൽവി. ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ ജൊഹാന രണ്ടും മൂന്നും സെറ്റുകൾ അടിയറവ് വയ്ക്കുകയായിരുന്നു. രണ്ടാം സെറ്റ് ടൈ ബ്രേക്കറിൽ 7-6 (7-2) സ്വന്തമാക്കിയ സു അവസാന സെറ്റ് 6-4 ന് സ്വന്തമാക്കി. സ്കോർ: 1-6, 7-6 (7-2), 6-4.