മേക്കപ്പിട്ട് മോഡേണ്‍ സുന്ദരിയായി അഭയാര്‍ഥി ക്യാമ്പില്‍ വെച്ച് ചാനലുകള്‍ക്ക് അഭിമുഖം കൊടുത്ത ജിഹാദി വധു ഷമീമ ബീഗത്തിനെതിരേ വധശ്രമമുണ്ടായെന്ന് റിപ്പോര്‍ട്ട്.
22കാരിയായ ഷമീമയെ കഴിഞ്ഞയാഴ്ച ഐഎസ് തീവ്രവാദികള്‍ തീ വെച്ച് കൊല്ലാന്‍ ശ്രമിച്ചതായാണ് റിപ്പോര്‍ട്ട്. വടക്കന്‍ സിറിയയിലെ അഭയാര്‍ത്ഥി ക്യാംപില്‍ കഴിയുന്ന ഇവരുടെ ടെന്റ് തീവെച്ച് നശിപ്പിക്കാന്‍ ഐഎസ് തീവ്രവാദികള്‍ ശ്രമം നടത്തി.
ഭാഗ്യം കൊണ്ടാണ് ഇവര്‍ രക്ഷപ്പെട്ടത്. മേക്കപ്പ് ഇട്ട് സുന്ദരിയായി ചാനലുകള്‍ക്ക് അഭിമുഖം കൊടുത്തതാണ് തീവ്രവാദികളെ ചൊടിപ്പിച്ചത്.
യാഗോ റിഡേക്ക് എന്ന 29കാരനായ നെതര്‍ലന്‍ഡുകാരനാണ് ഇവരുടെ ഭര്‍ത്താവ്. ഇയാള്‍ ഒരു മാധ്യമത്തിനു നല്കിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
നിരപരാധികളെ കൊന്നൊടുക്കുകയാണ് ഐഎസ് എന്ന് ഇയാള്‍ പറഞ്ഞു. ഇതില്‍ വേദനയുണ്ടെന്നും വ്യക്തമാക്കിയാണ് യാഗോ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. എന്നാല്‍ യൂറോപ്പിലേക്ക് തിരികെ എത്തുന്നതിനുള്ള ഇവരുടെ അടവായാണ് വിലയിരുത്തുന്നത്,
ഐഎസ് വിട്ട ക്യാംപില്‍ നിന്നും പുറത്ത് കടക്കാന്‍ വക്കീലന്മാരുടെ സഹായം അഭ്യര്‍ത്ഥിക്കുന്നതിനിടെയാണ് തീവ്രവാദികളുടെ പ്രധാന ടാര്‍ജറ്റായി മാറിയതെന്നും ഇവര്‍ പറയുന്നു.
അതേസമയം ബ്രിട്ടനിലേക്ക് മടങ്ങാനുള്ള ഇവരുടെ അവസാന തന്ത്രമാണ് ഇതെന്ന ആരോപണവും ഉയരുന്നുണ്ട്. മേക്കപ്പ് ഇട്ട് സുന്ദരിയായി ചാനലുകള്‍ക്ക് അഭിമുഖം കൊടുത്തതിന് പിന്നാലെ സഹതടവുകാരിയാണ് ആദ്യം ഷമീമാ ബീഗത്തെ കൊല്ലാന്‍ ശ്രമിച്ചത്.
സിറിയയിലെ ക്യാംപില്‍ നിന്നും ഇവര്‍ നല്കിയ അഭിമുഖത്തില്‍ ഷമീമയുടേയും ഭര്‍ത്താവിന്റേയും തീവ്രവാദ ഗ്രൂപ്പിനുള്ളിലെ മനോഹരമായ ജീവിതത്തെ കുറിച്ചും വര്‍ണിക്കുന്നു.
നിരപരാധികളെ കൊന്നു തള്ളുന്നത് കണ്ട് മടുത്തു എന്നും യസീദികള്‍ക്ക് നേരെയുള്ള ആക്രമണം തുടരുന്നതില്‍ ദുഃഖിതയാണെന്നും ഷമീമാ ബീഗം പറഞ്ഞു.
2015ല്‍ തന്റെ 15-ാം വയസ്സിലാണ് കിഴക്കന്‍ ലണ്ടന്‍ സ്വദേശിയായ ഷമീമ ഐഎസിലെത്തിപ്പെട്ടത്. ഈ ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളുണ്ടായെങ്കിലും പോഷകാഹാരക്കുറവും മറ്റും മൂലം എല്ലാവരും മരണമടയുകയായിരുന്നു.
യുകെയിലേക്ക് തിരികെ പോകാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ വകക്കന് സിറിയയിലെ ഖുര്‍ദിഷ് അഭയാര്‍ത്ഥി ക്യാംപില്‍ ഇവര്‍ എത്തിപ്പെടുക ആയിരുന്നു. 2019ല്‍ ഇവര്‍ക്ക് യുകെ പൗരത്വം നഷ്ടമായി.
ഇവരുടെ ഭര്‍ത്താവും ഈ പ്രദേശത്തുള്ള ഒരു അഭയാര്‍ത്ഥി ക്യാംപിലുള്ളതായാണ് വിവരം. 2018ല്‍ ഇയാളെ കുറ്റക്കാരനെന്നു കോടതി വിധിച്ചു.
ഇയാള്‍ക്ക് ഇനി തിരികെ യൂറോപ്പില്‍ പ്രവേശിക്കണമെങ്കില്‍ ആറ് വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കണമെന്ന് നെതര്‍ലാന്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.