കോഴിക്കോട്: ലഹരിക്കടിമയായ മകന് അച്ഛനെ വെട്ടിക്കൊന്നതിന്റെ നടുക്കത്തില്‍ ബാലുശേരി. പനായി ചാണോറ അശോകനാണ് (71) മകന് സുധീഷിന്റെ (35) വെട്ടേറ്റു മരിച്ചത്. സുധീഷ് പോലീസ് കസ്റ്റഡിയിലാണുള്ളത്. അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയില്‍ ഹാജരാക്കും. ബീഡി ഏജന്റായി ജോലി ചെയ്തു വരികയായിരുന്നു അശോകന്.
ഇന്നലെ രാത്രിയാണ് അശോകന് കൊല്ലപ്പെട്ട വിവരം പുറംലോകം അറിയുന്നത്. പത്തുവര്‍ഷം മുമ്പ് അശോകന്റെ ഭാര്യ ശോഭനയെ ഇളയ മകന് സുമേഷ് വെട്ടിക്കൊന്ന് ജീവനൊടുക്കിയിരുന്നു. ഇതേതുടര്‍ന്ന് സുധീഷും അശോകനും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ഇവര്‍ തമ്മില്‍ ഇടയ്ക്കിടെ വഴക്കുണ്ടായിരുന്നുവെന്ന് അയല്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ മാനസിക രോഗത്തിനടിപ്പെട്ട ആളാണ് സുധീഷെന്ന് പോലീസ് പറഞ്ഞു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
പറമ്പിലെ അടയ്ക്ക എടുക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ രാവിലെ വഴക്കുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. അതിനുശേഷം അശോകെന പുറത്തേക്കു കണ്ടിരുന്നില്ല. രാത്രിയായിട്ടും വീട്ടില്‍നിന്ന് വെളിച്ചം കാണാത്തതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ എത്തി നോക്കിയപ്പോഴാണ് കിടപ്പുമുറിയില്‍ വേട്ടേറ്റു മരിച്ച നിലയില്‍ അശോകനെ കണ്ടെത്തിയത്.
തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. തല പിളര്‍ന്നിരുന്നു. വലിയ ഉപകരണം ഉപയോഗിച്ചാണ് തലയ്ക്ക് അടിച്ചതെന്നാണ് കരുതുന്നത്. പകല്‍ സമയത്ത് കൊലപാതകം നടന്നിട്ടുണ്ടാകാമെന്ന് പോലീസ് പറഞ്ഞു. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെതിയ പോലീസ് രാത്രിയില്‍തന്നെ കാട്ടാമ്പള്ളിയില്‍ വച്ച് സുധീഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അമ്മയ്ക്കു പുറമെ അച്ഛനും മക്കളുടെ വെട്ടേറ്റു മരിച്ച ദുരന്തത്തിനു സാക്ഷ്യം വഹിക്കേണ്ടിവന്നി രിക്കുകയാ ണു ബാലുശേരി.
സ്വന്തം ലേഖകന്‍