300 രൂ​പ ന​ൽ​കി​യി​ല്ല; വ​യോ​ധി​ക​യെ മ​ക​ൻ ത​ല​യ്ക്ക​ടി​ച്ചു കൊ​ന്നു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ 300 രൂ​പ​യ്ക്കു വേ​ണ്ടി മ​ക​ൻ സ്വ​ന്തം അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി. ബൈ​ല​ഹോം​ഗ​ല താ​ലൂ​ക്കി​ലെ ഉ​ദി​ക്കേ​രി ഗ്രാ​മ​ത്തി​ലാ​ണു സം​ഭ​വം.

മ​ഹാ​ദേ​വി ഗു​രെ​പ്പ തോ​ല​ഗി (70) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ മ​ഹാ​ദേ​വി​യു​ടെ മ​ക​ൻ എ​ര​പ്പ ഗു​രെ​പ്പ തോ​ല​ഗി (34) യെ ​ദോ​ദ്‌​വാ​ഡ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

300 രൂ​പ ത​രാ​ൻ ക​ഴി​യി​ല്ലെ​ന്നു പ​റ​ഞ്ഞ മ​ഹാ​ദേ​വി​യു​മാ​യി വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യും മ​ര​ക്ക​ന്പു​കൊ​ണ്ട് എ​ര​പ്പ ത​ല​യ്ക്ക​ടി​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​ഹാ​ദേ​വി മ​രി​ച്ചു.

ഇവർ തമ്മിൽ വ​ഴ​ക്കു പ​തി​വാ​യി​രു​ന്നു​വെ​ന്നും മ​ക​ൻ അ​മ്മ​യെ ആ​ക്ര​മി​ക്കാ​റു​ണ്ടാ​യി​രു​ന്നെ​ന്നും അ​യ​ൽ​ക്കാ​ർ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.

Related posts

Leave a Comment