ജയ്പുർ: പത്തുമാസം മാത്രം പ്രായമുള്ള കുഞ്ഞ് അന്തവിശ്വാസത്തിന് ഇരയായി. രാജസ്ഥാനിലെ ബുണ്ടിയിലാണു സംഭവം. സ്വന്തം കുഞ്ഞിനെ പിശാചു ബാധിച്ചെന്ന വിശ്വാസത്തിൽ അച്ഛൻ നിലത്തടിച്ചു കൊല്ലുകയായിരുന്നു. രാത്രിയില്‍ എല്ലാവരും ഉറങ്ങിക്കിടക്കുമ്പോൾ പ്രതി ഭാര്യയ്ക്കരികില്നിന്നു എടുത്തുകൊണ്ടുപോയാണു കുഞ്ഞിനെ കൊലപ്പെടുത്തിയത്.
കരച്ചില് കേട്ടുണര്‍ന്ന വീട്ടുകാര്‍ ഉടന്‍തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. യുവാവ് ഒരുവര്‍ഷമായി ഭാര്യവീട്ടില്‍ കഴിഞ്ഞുവരികയായിരുന്നു.
തനിക്കൊപ്പം ഒരു പിശാചുണ്ടെന്നും അത് തന്റെ കുട്ടിയാണെന്നും വിശ്വസിച്ചിരുന്ന ഇയാള്‍ കുറേക്കാലമായി മന്ത്രവാദിയുടെ അടുത്തു ചികിത്സയ്ക്കായി പോകാറുണ്ടായിരുന്നെന്നു പോലീസ് പറഞ്ഞു. കുട്ടിയെ പിശാച് ബാധിച്ചെന്ന വിശ്വാസമാണു കൊലയ്ക്കു കാരണമെന്ന് ഇയാള്‍ പോലീസിനോടു സമ്മതിച്ചു.