കൊല്ലം: ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊന്ന ശേഷം ഗൃഹനാഥൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പരവൂർ സ്വദേശി ശ്രീജുവാണ് ഭാര്യ പ്രീത(39) മകൾ ശ്രീനന്ദ(14) എന്നിവരെ കൊലപ്പെടുത്തിയത്. ഗൃഹനാഥനും മകനും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
പരവൂര്‍ പൂതക്കുളം കൃഷിഭവനത്തിന് സമീപം ഇന്ന് രാവിലെയാണ് സംഭവം. കടബാധ്യതയാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യയ്ക്കും മക്കൾക്കും വിഷം നൽകിയ ശേഷം മൂവരുടേയും കഴുത്ത് മുറിച്ച് കൊലപ്പെടുത്താനായിരുന്നു തീരുമാനം. എന്നാൽ മകനും ശ്രീജുവും രക്ഷപെടുകയും ഭാര്യയും മകളും മരണപ്പെടുകയും ചെയ്തു.
രാവിലെ വീട് തുറക്കാത്തതിനെ തുറന്ന് അടുത്ത വീട്ടില്‍ താമസിക്കുന്ന സഹോദരന് എത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പതിനേഴുകാരനായ ശ്രീരാഗ് ഗുരുതരാവസ്ഥയില്‍ കൊട്ടിയം ആശുപത്രിയില്‍ ചികിത്സയിലാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീജുവിന്റെ നിലയും ഗുരുതരമാണ്.