ലക്നൗ: പ്രായപൂർത്തിയാകാത്ത മകളുടെ പ്രണയബന്ധത്തിൽ പ്രകോപിതനായ അച്ഛൻ കൗമാരക്കാരിയെ കഴുത്തറത്തു കൊന്നശേഷം കൈയും കാലും വെട്ടിമാറ്റി.
ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിലെ മോത്തിപുർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ലക്ഷ്മൺപുർ മതേഹി ഗ്രാമത്തിലാണ് അതിക്രൂരമായ സംഭവം. കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അച്ഛൻ നയീം ഖാനെ പോലീസ് അറസ്റ്റ് ചെയ്തു.
മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് പ്രതി 17കാരിയുടെ കഴുത്തു മുറിച്ചശേഷം തലയും കൈകളും കാലുകളും മുറിച്ചുമാറ്റുകയായിരുന്നു. ഇതേ ഗ്രാമത്തിലുള്ള യുവാവുമായി കൗമാരക്കാരിക്കു ബന്ധമുണ്ടായിരുന്നുവെന്നും മുമ്പു രണ്ടുതവണ വീട്ടിൽനിന്ന് ഒളിച്ചോടിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. നയീം ഖാനു നാലു പെൺകുട്ടികളാണുള്ളത്.