കൊല്ലം കുണ്ടറ പടപ്പക്കരയിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പടപ്പക്കര പുഷ്പവിലാസം വീട്ടിൽ പുഷ്പലത (45) യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
പിതാവ് ആന്റണിയെ ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മകൻ അഖിൽ കുമാറിനെ (25) കാണാനില്ല.
മകൾ വീട്ടിലേക്ക് ഫോൺ വിളിച്ചിട്ടു ആരും എടുത്തില്ല. കുറേ നേരമായിട്ടും തിരികെ വിളിയൊന്നും കാണാത്തതിൽ പരിഭിമിച്ച് അടുത്തുളള ബന്ധുവിനെ വിളിച്ച് വിവരം പറഞ്ഞു. തുടർന്ന് സമീപവാസിയായ ബന്ധു അന്വേഷിച്ച് എത്തിയപ്പോഴാണ് മരിച്ചനിലയിൽ പുഷ്പലതയെ കണ്ടെത്തിയത്.
മകൻ ഉപദ്രവിക്കുന്നുവെന്ന് ഇരുവരും കഴിഞ്ഞ ദിവസം പോലീസിൽ പരാതിപ്പെട്ടിരുന്നു. തുടർന്ന് പോലീസ് വീട്ടിലെത്തി മകൻ അഖിലിന് താക്കീത് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പുഷ്പലതയെ വീടുനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അഖിലിനു വേണ്ടി കുണ്ടറ പോലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.