ലക്നോ: ഉത്തർപ്രദേശിൽ പ്രണയിതാക്കളെ വിഷം കുടിപ്പിച്ചശേഷം വീട്ടുകാർ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. ലളിത്പുരില് ബിഗ എന്ന ഗ്രാമത്തിലെ ജഗൗരയിലാണു സംഭവം.
മിഥുന് കുശവാഹ(22), സാഹു(19) എന്നിവരെയാണു പെൺകുട്ടിയുടെ വീട്ടുകാര് കൊലപ്പെടുത്തിയത്. ഇവരുടെ ബന്ധം വീട്ടുകാർ വിലക്കിയിട്ടും തുടർന്നതാണ് പ്രണയക്കൊലയ്ക്ക് വഴിവച്ചത്.
സംഭവത്തില് പെണ്കുട്ടിയുടെ അച്ഛന്, അമ്മ, അമ്മാവന് എന്നിവരെ ലളിത്പുര് പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം ആത്മഹത്യയായി ചിത്രീകരിക്കാനായിരുന്നു വീട്ടുകാരുടെ ആദ്യശ്രമം. സംഭവത്തിൽ പോലീസ് അന്വേഷണം ഊര്ജിതമാക്കിയിട്ടുണ്ട്.