ബംഗുളൂരു: കോറമംഗലയിൽ ബിഹാർ സ്വദേശിയായ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. പേയിംഗ് ഗസ്റ്റ് ആയി താമസിക്കുന്ന കൃതി കുമാരിയെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയ്ക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്.
സൗത്ത് ഈസ്റ്റ് ഡിവിഷൻ ഡിസിപി സാറാ ഫാത്തിമ സ്ഥലത്തെത്തി പരിശോധ നടത്തുന്നു. അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞുവെന്നും പ്രതിയെ കണ്ടെത്താൻ ഞങ്ങൾ ശ്രമിക്കുകയാണെന്നും സാറാ ഫാത്തിമ അറിയിച്ചു. പരിചയക്കാരണോ കുറ്റം നടത്തിയതെന്ന് പോലീസ് സംശയിക്കുന്നു.