ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജയിൽ ശിക്ഷയ്ക്കിടെ പരോളിൽ ഇറങ്ങി മുങ്ങിയ പ്രതി 20 വർഷത്തിനു ശേഷം പിടിയിൽ. വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ അനിൽ കുമാർ തിവാരിയാണു പിടിയിലായത്.
ഡൽഹിയിലാണു സംഭവം. ഭാര്യയെ കൊന്ന കേസിൽ 1989 മേയ് 31നാണ് അനിൽ കുമാർ തിവാരി അറസ്റ്റിലായത്. കോടതി ഇയാൾക്കു ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. 2005ൽ ജയിലിൽനിന്ന് പരോൾ ലഭിച്ച് പുറത്തിറങ്ങിയ തിവാരി ഒളിവിൽ പോകുകയായിരുന്നു.
മധ്യപ്രദേശിലെ സിദ്ധി ജില്ലയിലെ ചുർഹട്ട് ഗ്രാമത്തിൽ നടത്തിയ തെരച്ചിലിലാണ് ഇയാളെ ക്രൈംബ്രാഞ്ച് പിടികൂടിയത്. ഒളിവിൽ കഴിയുന്നതിനിടയിൽ തിവാരി വീണ്ടും വിവാഹം കഴിച്ചിരുന്നു.