മുസാഫർനഗർ: ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഭർത്താവ് അറസ്റ്റില്‍. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. ഭർത്താവ് തന്നെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് യുവതി പോലീസിൽ പരാതി നല്‍കുകയായിരുന്നു.
ഭർത്താവ് വീട്ടിൽ ഇല്ലാത്ത സമയത്ത് വീട്ടിൽ വന്ന ഭർത്താവിന്റെ സഹോദരൻ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽ എത്തി ഇതറിഞ്ഞ ഭർത്താവ് യുവതിയുമായി വാക്ക് തർക്കം ഉണ്ടാക്കി.
വഴക്ക് മൂർശ്ചിച്ച സമയത്ത് ഇയാൾ ഷാൾ കഴുത്തിൽ കുരുക്കി തന്നെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു എന്നു യുവതി സമൂഹ മാധ്യങ്ങളിൽ കുറിച്ചു. ഇനിമുതൽ നീ എന്റെ ഭാര്യ അല്ല, സഹോദരന്റേതാണ്’ എന്ന് പറഞ്ഞ് തന്നെ ഭർത്താവ് മർദിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു എന്നും യുവതി ആരോപിച്ചു.