വരാനുള്ളത് വൈകിയാണെങ്കിലും വരും; 49 വർഷം പഴക്കമുള്ള കൊലപാതകക്കേസിൽ 80കാരന് ജീവപര്യന്തം

അ​ര​നൂ​റ്റാ​ണ്ട് മു​മ്പ് ര​ജി​സ്റ്റ​ർ ചെ​യ്ത കൊ​ല​പാ​ത​ക​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫി​റോ​സാ​ബാ​ദി​ലെ കോ​ട​തി 80 വ​യ​സ്സു​ള്ള വയോധികന് ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ചു. പ്ര​തി മ​ഹേ​ന്ദ്ര സിം​ഗി​ന് 20,000 രൂ​പ പി​ഴ​യും വി​ധി​ച്ചു.

1974 സെ​പ്തം​ബ​ർ 14 ന് ​മ​ഹേ​ന്ദ്ര സിം​ഗ് ത​ന്‍റെ അ​മ്മ​യെ വെ​ടി​വെ​ച്ചു​കൊ​ന്ന​താ​യി ആ​രോ​പി​ച്ച് മീ​രാ ദേ​വി എന്ന സ്ത്രീ പ​രാ​തി ന​ൽ​കി​യ​താ​യി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ നാ​രാ​യ​ൺ സ​ക്‌​സേ​ന പ​റ​ഞ്ഞു.

സം​ഭ​വം ന​ട​ക്കു​മ്പോ​ൾ ന​ർ​ഖി ആ​ഗ്ര ജി​ല്ല​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു. കേ​സ് പി​ന്നീ​ട് ഫി​റോ​സാ​ബാ​ദ് കോ​ട​തി​യി​ലേ​ക്ക് മാ​റ്റി.

അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് ആ​ൻ​ഡ് സെ​ഷ​ൻ​സ് ജ​ഡ്ജി ജി​തേ​ന്ദ്ര ഗു​പ്ത വ്യാ​ഴാ​ഴ്ച മ​ഹേ​ന്ദ്ര​യെ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ച​താ​യും പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ പ്ര​തി ഒ​രു വ​ർ​ഷം കൂ​ടി ജ​യി​ലി​ൽ കി​ട​ക്കേ​ണ്ടി​വ​രു​മെ​ന്നും സ​ക്സേ​ന പ​റ​ഞ്ഞു.

Related posts

Leave a Comment