പരിശ്രമം വെറുതെയായെങ്കിലും ചില്ലറക്കാരനല്ല ഈ തടവുപുള്ളി; ജയിലില്‍ നിന്ന് രക്ഷപെടാനായി കുറ്റവാളി കണ്ടെത്തിയ മാര്‍ഗം സമൂഹമാദ്ധ്യമങ്ങളില്‍ വൈറല്‍

francisco .jpg.image.470.246തടവുപുള്ളികള്‍ ജയില്‍ ചാടുന്നത് പുതിയ വാര്‍ത്തയല്ല. ജയിലധികൃതരുടെയും മറ്റ് തടവുപുള്ളികളുടെയും കണ്ണ് വെട്ടിച്ച് പുറത്തുകടക്കാന്‍ പലരും പലവിദ്യയും പ്രയോഗിക്കാറുമുണ്ട്. പലരും പിടിക്കപ്പെടുകയും ചെയ്യും. എന്നാല്‍ ഹോണ്ടുറാസ് ജയിലില്‍ നിന്ന് പുറത്തുവന്ന വ്യത്യസ്തവും സരസവുമായ ഒരു ജയില്‍ ചാടല്‍ കഥയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഫ്രാന്‍സിസ്‌കോ ഹെറേറാ ആര്‍ഗ്വേറ്റ എന്ന അമ്പത്തിയഞ്ചുകാരനാണ് പിടിക്കപ്പെട്ടത്. പിടിക്കപ്പെടാതിരിക്കാന്‍ അസല്‍ ഒരു സ്ത്രീയായി ഫ്രാന്‍സിസ്‌കോ മാറുകയായിരുന്നു. ടോപ്പും സ്‌കര്‍ട്ടും ധരിച്ച് തോളൊപ്പം വെട്ടിയ മുടിയുള്ള വിഗും അടിപൊളി കൂളിങ് ഗ്ലാസും വച്ചാണ് ആര്‍ഗ്വേറ്റ പുറത്തിറങ്ങാന്‍ ശ്രമിച്ചത്.

PAY-NEWSLINK5636564_77807

പക്ഷേ ഹൈ ഹീല്‍സ് വച്ചുള്ള ആര്‍ഗ്വേറ്റയുടെ നടത്തം അത്ര പന്തിയല്ലായിരുന്നു. ഫ്രാന്‍സിസ്‌കോയുടെ നടത്തം കണ്ട് സംശയം തോന്നിയ ജയില്‍ അധികൃതരിലൊരാള്‍ ഇയാളെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തു. ഐഡന്റിറ്റി കാര്‍ഡ് ചോദിച്ചപ്പോള്‍ അത് കൊടുത്തു. പിന്നീട് മുഖവും കാര്‍ഡും തമ്മില്‍ ഒത്തുനോക്കാനായി മുഖത്ത് വച്ചിരുന്ന സണ്‍ഗ്ലാസ് മാറ്റാന്‍ ആവശ്യപ്പെട്ടപ്പോഴാണ് കള്ളി വെളിച്ചത്തായത്. മുഖത്തെ മേയ്ക്കപ്പ് കണ്ട സംശയംതോന്നിയ സെക്യൂരിറ്റി ഗാര്‍ഡാണ് ഇയാളെ കൈയ്യോടെ പൊക്കിയത്. അതോടെ പോലീസിനു സംശയം മുറുകി. പിടിക്കപ്പെടാതിരിക്കാനായി ബ്ലഷര്‍ കൊണ്ടു മുഖം മിനുക്കിയതും നെയില്‍ പോളിഷ് ഇട്ടതുമൊന്നും ഫലം കണ്ടില്ല. ജയിലിനുള്ളിലെ ഏതാനും സുരക്ഷാ കവാടങ്ങള്‍ കഴിഞ്ഞതിനു ശേഷമായിരുന്നു ആര്‍ഗ്വേറ്റയുടെ പിടിക്കപ്പെടല്‍ എന്നതും ശ്രദ്ധേയമാണ്. 2015ല്‍ കൊലപാതകക്കേസിലാണ് ആര്‍ഗ്വേറ്റ പിടിയിലായത്. സാന്റാ ബാര്‍ബറിയിലെ കൂടുതല്‍ സുരക്ഷയുള്ള ജയിലിലേയ്ക്ക് ഇയാളെ മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ നിരവധി സുരക്ഷാ ഉദ്യോഗസ്ഥരെ പറ്റിച്ചാണ് പ്രധാന കവാടം ഇയാള്‍ എത്തിയതെന്നതും ശ്രദ്ധേയമാണ്.

Related posts