മുരിങ്ങയുണ്ടെങ്കില്‍ മരുന്നുവേണ്ട എന്നൊരു ചൊല്ലുണ്ട്. ഈ മുരിങ്ങയുടെയും കായയുടെയും മഹിമ മനസിലാക്കി മുരിങ്ങ കൃഷി തുടങ്ങാം, ഊര്‍ജിതമായി. വളരെ വിശിഷ്ടമായ ഒരു പച്ചക്കറിയാണ് മുരിങ്ങയെന്ന് നമുക്കറിയാം. കുട്ടികള്‍ക്ക് ശരീരപുഷ്ടി യുണ്ടാക്കുന്നു. മഞ്ഞപ്പിത്തം, തിമിരം, പ്രമേഹം, രക്തസമ്മര്‍ദ്ദം, മൂത്രാശയക്കല്ല,് സന്ധിവേദന, കാലിലെ ആണി എന്നിവ ശമിപ്പിക്കാന്‍ മുരിങ്ങക്കാവും. ലൈംഗികശേഷി വര്‍ധിപ്പിക്കല്‍, മുലപ്പാല്‍ വര്‍ധന എന്നിവയ്ക്കെല്ലാം ഉത്തമമാണ് മുരിങ്ങയിലയും മുരിങ്ങക്കായും.
മുരിങ്ങയുടെ സര്‍വഭാഗങ്ങളും ഔഷധഗുണങ്ങള്‍ നിറഞ്ഞതാണ്. 15 മില്ലി മുരിങ്ങയില നീരില്‍ ഒരുഗ്ലാസ് തേങ്ങാവെള്ളവും അല്പം തേനും കൂട്ടിച്ചേര്‍ത്ത് ദിവസവും മൂന്നുനേരം കഴിച്ചാല്‍ മഞ്ഞപ്പിത്തം മാറും. മാത്രമല്ല മഞ്ഞപ്പിത്തം വരികയില്ല. ശരീര പുഷ്ടിയുണ്ടാകും. ദീര്‍ഘായുസു ലഭിക്കും.
15 മില്ലി മിരുങ്ങയില നീരും അഞ്ചു മില്ലി തേനും ചേര്‍ത്ത് ദിവസവും കഴിച്ചാല്‍ തിമിരം പമ്പകടക്കും. തിമിരം ബാധിച്ചവര്‍ക്ക് അത് വര്‍ധിക്കാതിരിക്കും. ഒരു ടീസ്പൂണ്‍ നെയ്യില്‍ 100 ഗ്രാം മുരിങ്ങയില ചേര്‍ത്ത് വേവിച്ച് കുട്ടികള്‍ക്കു നല്കിയാല് ടോണിക്കിന്റെ പ്രയോജനം ചെയ്യും. കുട്ടിയുടെ ഓജസും, തേജസും, ബുദ്ധിയും വര്‍ധിക്കും. നിത്യേന മുരിങ്ങയില തോരന്‍ വച്ചു കഴിക്കുന്നത് ലൈംഗികശേഷി വര്‍ധിക്കാന്‍ സഹായിക്കും. മുരിങ്ങയിലയോ മുരിങ്ങക്കായോ മുരിങ്ങപ്പൂവോ ദിവസവും കഴിച്ചുകൊണ്ടിരുന്നാല്‍ പ്രമേഹം ഒഴിവായിക്കിട്ടും. അല്ലെങ്കില്‍ പ്രമേഹത്തെ നിയന്ത്രി ക്കാന്‍ കഴിയും. മുരിങ്ങയിലയും വെളുത്തുള്ളിയും ചതച്ചിട്ട് കാ ച്ചിയ പാലും ചേര്‍ത്ത് ദിവസവും രാത്രി അത്താഴശേഷം കഴിച്ചാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാം.
മുരിങ്ങ വേരിന്റെ മേല്ത്തൊ ലി കഷായം വച്ചു ചെറുചൂടോടെ കഴിച്ചാല്‍ മൂത്രാശയക്കല്ലില്ലാതാകും. സന്ധികളിലുണ്ടാകുന്ന നീരിന് മുരിങ്ങയിലയും അരിയും ഉഴുന്നും കൂടി അരച്ച്, എള്ളെണ്ണ ചേര്‍ത്ത് ചെറി യ ഉരുളകളാക്കിക്കഴിക്കാം. കാലി ലെ ആണിരോഗമകറ്റാന് പര്യാപ്തമാണിത്. മുരിങ്ങയില വേവിച്ച് തേങ്ങാ ചിരകിയതും ചേര്‍ത്ത് ധാരാളം കഴിച്ചാല്‍ മുലപ്പാല്‍ വര്‍ധിക്കും.
മഴക്കാലത്ത്, പ്രത്യേകിച്ച് കര് ക്കടകമാസത്തില് മുരിങ്ങയിലയ്ക്ക് കട്ടു കൂടുതലായതിനാല്‍ മിരിങ്ങയില കൂട്ടുന്നത് നന്നല്ല. ചിലപ്പോള്‍ ചര്‍ദ്ദിയും മറ്റ് ഉദരരോഗങ്ങള്‍ക്കും സാധ്യതയേറെയാണ്.
മുരിങ്ങയ്ക്ക ശരീരത്തിലെ കഫം ശമിപ്പിച്ചു ദേഹത്തിന് ബലം പകരുന്നു. സാമ്പാര്‍, അവിയല്‍, തോരന്‍ എന്നിങ്ങനെ പല കറിക്കൂട്ടുകളിലായി ഉപയോഗിക്കുന്ന മുരിങ്ങയ്ക്ക ഒരു വെജിറ്റബിള്‍ ടോണിക്കാണ്. കരോട്ടിന്‍, വിറ്റാമിന്‍- സി, ഇരുമ്പ്, തയാമിന്‍, നിയാനിന് എന്നിവയെല്ലാം മുരിങ്ങക്കയില്‍ അടങ്ങിയിരിക്കുന്നു.
പ്രഫ. എസ്. കോമളസനാത്
മുന്‍ പ്രഫസര്‍, ഗുരുവായൂരപ്പന് കോളജ്, കോഴിക്കോട്.
ഫോണ്‍: 85470 86430, 83048 36430