തമിഴ്നാട് സ്വദേശി മുരുകന്‍റെ മരണവുമായി ബന്ധപ്പെട്ടു രണ്ട് ഡോക്ടർമാരുടെ അറസ്റ്റ് ഹൈക്കോടതി ഒരാഴ്ചത്തേക്ക് തടഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ അറസ്റ്റാണ് തടഞ്ഞത്. ഇവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതി നിർദേശം.
ഡോക്ടർമാർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം എങ്ങനെ നിലനിൽക്കുമെന്നും കോടതി ചോദിച്ചു. മുരുകന്‍റെ ചികിത്സയുമായി ബന്ധപ്പെട്ട് പിഴവ് ഉണ്ടായിട്ടില്ലെന്നും മുരുകനെ ആശുപത്രിയിൽ കൊണ്ടുവന്ന സമയം ഒഴിവുള്ള വെന്‍റിലേറ്റർ ഇല്ലായിരുന്നുവെന്നും ഡോക്ടർമാർ കോടതിയെ അറിയിച്ചു.