തിരുവനന്തപുരം: തമിഴ്നാട് സ്വദേശി മുരുകൻ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ ഡോക്ടർമാരോട് സർക്കാർ വിശദീകരണം തേടി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരായ പാട്രിക് പോൾ, ശ്രീകാന്ത് വലസപ്പള്ളി എന്നിവരോടാണ് ആരോഗ്യ സെക്രട്ടറി വിശദീകരണം തേടിയത്.
2017 ഓഗസ്റ്റ് ഏഴിനാണ് മുരുകൻ കൊല്ലം ഇത്തിക്കരയ്ക്കു സമീപം അപകടത്തിൽപ്പെട്ടത്. കൊല്ലത്തെ അഞ്ച് സ്വകാര്യ ആശുപത്രികളിലും തിരുവനന്തപുരം മെഡിക്കൽ കോളജിലും മുരുകനെ എത്തിച്ചെങ്കിലും ചികിത്സ നിഷേധിച്ചെന്നാണ് പരാതി.