കണ്ണൂർ: ആധുനിക കാലഘട്ടത്തിൽ ഇംഗ്ലീഷ് ഭാഷ അനിവാര്യമാണെങ്കിലും മലയാളികളായ നമുക്ക് സ്വന്തമായ ഒരു ഭാഷയുണ്ടെന്ന കാര്യം രക്ഷിതാക്കൾ മറന്നുപോകരുതെന്ന് കവി മുരുകൻ കാട്ടാക്കട. അമ്പത്താറ് അക്ഷരങ്ങളുള്ള വലിയ ഭാഷയാണ് മലയാളം.
അതോടൊപ്പം ഏറെ ബഹുമാനവും മലയാള ഭാഷ കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കലോത്സവം കണ്ണൂർ മുനിസിപ്പൽ ഹയർസെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിൽ ഏറ്റവും സന്പൂർണമായ സേവനം ചെയ്യാൻ ഭാഗ്യം ലഭിച്ചവരാണ് അധ്യാപകർ. എന്നാൽ എല്ലാ അധ്യാപകർക്കും വിദ്യാർഥികളുടെ മനസിൽ മികച്ച സ്ഥാനം നേടിയെടുക്കാൻ കഴിയുന്നില്ല. വിദ്യാർഥികളുടെ ഹൃദയങ്ങളിൽ കയറിപ്പറ്റാൻ എല്ലാ അധ്യപാകർക്കും കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും കവി മുരുകൻ കാട്ടാക്കടയും ചേർന്ന് തിരിതെളിയിച്ചാണ് കലോത്സവം ഉദ്ഘാടനം ചെയ്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അധ്യക്ഷതവഹിച്ചു. കെ.സി.ഹരികൃഷ്ണൻ, വി.നാരായണൻ, എ.കെ.ബീന, യു.കരുണാകരൻ, കെ.പ്രഭാകരൻ, മുഹമ്മദ് സിറാജ് എന്നിവർ പങ്കെടുത്തു.