ഇത്തവണത്തെ മസ്കറ്റ് ഫെസ്റ്റിവൽ 2020 ജനുവരിയിൽ. മസ്കറ്റിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന മേള ജനുവരി 16 മുതൽ ഫെബ്രുവരി 15 വരെയാണ്. ഫെസ്റ്റിവലിന് മസ്കറ്റ് മുനിസിപ്പാലിറ്റി ഒരുക്കങ്ങൾ തുടങ്ങി.
വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നത് സ്വകാര്യ കന്പനികളാണ്. വെള്ളിയും ശനിയും വൈകിട്ട് നാലു മുതൽ രാത്രി 12 വരെയും അല്ലാത്ത ദിവസം രാത്രി 11 വരെയുമാണ് മേളയിലെ പരിപാടികൾ. ഇരുപതാം തവണയാണ് ഫെസ്റ്റിവൽ അരങ്ങേറുന്നത്.